കേളി 12 ഇടങ്ങളിലായി പി. കൃഷ്ണപിള്ള അനുസ്മരണം സമുചിതമായി ആചരിച്ചു

കേളി കലാ സാംസ്കാരിക വേദി 76-മത് പി. കൃഷ്ണപിള്ള അനുസ്മരണം സമുചിതമായി ആചരിച്ചു

New Update
keli krishnapillai day

റിയാദ് : കേളി കലാ സാംസ്കാരിക വേദി 76-മത് പി. കൃഷ്ണപിള്ള അനുസ്മരണം സമുചിതമായി ആചരിച്ചു.15 രക്ഷാധികാരി സമിതികളുടെ നേതൃത്വത്തിൽ റിയാദിലെ 12 ഇടങ്ങളിലായാണ്  പരിപാടി സംഘടിപ്പിച്ചത്.

Advertisment

ബത്ത-സനയ്യ അർബയിൻ-മർഖബ്, ഒലയ്യ-മലാസ്, ബദിയ-മുസാമിയ എന്നീ സമിതികൾ സംയുക്തമായും അൽഖർജ് ,ന്യൂ സനയ്യ, സുലൈ, നസിം, അസീസിയ, ഉമ്മുൽ ഹമ്മാം, റോദ, ദവാദ്‌മി എന്നീ സമിതികൾ വെവ്വേറെയുമാണ് അനുസ്മരണങ്ങൾ നടത്തിയത്.

കെപിഎം സാദിഖ്, സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, സിബ കൂവോട്, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, ജോസഫ് ഷാജി, സെബിൻ ഇഖ്ബാൽ, ഫിറോസ് തയ്യിൽ, ചന്ദ്രൻ തെരുവത്ത് എന്നീ കേന്ദ്ര രക്ഷധികാരി സമിതി അംഗങ്ങൾ അനുസ്മരണയോഗങ്ങളിൽ മുഖ്യ പ്രാസംഗികരായി.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരന്തമാണ് വയനാട്ടിലെ ചൂരൽ മലയിൽ നടന്നിട്ടുള്ളത്. ദുരന്തം നടന്ന് ഒരു മാസം തികയാറായിട്ടും 300 ൽ പരം മരണം നടക്കുകയും 119 പേരെ കാണാതാവുകയും 219 കുടുംബങ്ങൾ ഇന്നും ക്യാമ്പുകളിൽ കഴിയുകയും ചെയ്യുന്ന വയനാട്ടിലെ ജനതക്ക് വേണ്ടി ഒരു രൂപയുടെ സഹായം പ്രഖ്യാപിക്കാൻ യൂണിയൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

പ്രധാന മന്ത്രിയുടെ സന്ദർശനം വലിയ തോതിൽ പ്രചാരണ ആയുധമാക്കുക മാത്രമാണ് യൂണിയൻ സർക്കാർ അനുകൂലികൾ ചെയ്തിട്ടുള്ളത്. ദുരന്തം നടന്നതിന്റെ അടുത്ത ദിവസം മുതൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ പ്രസ്താവനകൾ നടത്താൻ  കേന്ദ്ര ആഭ്യന്തര മന്ത്രി മുതൽ തുനിഞ്ഞിറങ്ങിയതും ഇന്ത്യൻ ജനത കണ്ടു.

അതേസമയം  ബഡ്ജറ്റിൽ സംസ്ഥാനങ്ങളോട് കാണിച്ച അവഗണനക്ക് പുറമെ ദുരന്ത മുഖത്തും വിവേചന പരമായ തീരുമാനങ്ങളാണ് യൂണിയൻ സർക്കാർ കൈക്കൊള്ളുന്നത്. ത്രിപുരയിൽ വെള്ളപ്പൊക്ക കെടുതികൾ വിലയിരുത്തി സഹായം പ്രഖ്യാപിക്കാൻ യൂണിയൻ സർക്കാരിന് നാലു ദിവസം വേണ്ടിവന്നില്ല എന്നതും യാഥാർത്യമാണ്.

ഓരോ പൗരനേയും വിഐപികളായി കാണുന്ന കേരള ജനതയെ ചേർത്തു പിടിക്കാൻ സമൂഹം ഒന്നിച്ചിറങ്ങണമെന്നും വയനാടിന്റെ പുനരധിവാസം വേഗത്തിൽ സാധ്യമാക്കാൻ കേരള സർക്കാരിനൊപ്പം കൈകോർക്കണമെന്നും , ദുരിത ബാധികർക്ക് വേണ്ടത് ഔദാര്യമല്ല, അവരുടെ അവകാശങ്ങളാണ്, അത് സാധ്യമാക്കാൻ ജനാതിപത്യ സർക്കാരിന് മാത്രമേ കഴിയുകയുള്ളൂ എന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

അൽഖർജ് ലിപിൻ പശുപതി - രാജൻ പള്ളിത്തടം, ന്യൂ സനയ്യ ഹുസൈൻ മണക്കാട് - താജുദീൻ, ബദിയ്യ-മുസാമിയ മധു ബാലുശ്ശേരി - കിഷോർ ഇ നിസാം, സുലൈ അനിരുദ്ധൻ - ഷറഫുദീൻ, നസിം ജോഷി പെരിഞ്ഞനം - മുഹമ്മദ് നൗഫൽ, അസീസിയ ഹസ്സൻ പുന്നയൂർ - റഫീക് ചാലിയം റോദ സതീഷ് കുമാർ വളവിൽ - വിനയൻ, ഒലയ്യ-മലാസ് ജവാദ് പെരിയാട്ട് - സമീർ, ഉമ്മുൽ ഹമ്മാം ഷാജു പെരുവയൽ - അബ്ദുൾ കരീം ബത്ത-സനയ്യ അർബയിൻ-മർഖബ്
സെൻ ആന്റണി - പ്രിയ വിനോദ്,  ദവാത്മി രാജേഷ് - മോഹനൻ എന്നിവർ യഥാക്രമം അധ്യക്ഷത വഹിക്കുകയും അനുസ്മരണ കുറിപ്പ് അവതരിപ്പിക്കുകയും ചെയ്‌തു.

കേളി കേന്ദ്ര കമ്മറ്റി അംഗങ്ങൾ, ഏരിയ കമ്മറ്റി അംഗങ്ങൾ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ എന്നിവർ കൃഷ്ണപിള്ളയെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.

സിംനേഷ് , ഷമീർ പുലാമന്തോൾ, സുകേഷ് കുമാർ, ശ്രീകുമാർ വാസു, ഹാഷിം കുന്നത്തറ, ഷിബു തോമസ്, പി കെ സജീവ്, സമദ്, നൗഫൽ സിദ്ധിഖ് ,ഉമ്മർ, സുധീർ പോരേടം എന്നിവർ സ്വാഗതവും മുകുന്ദൻ, ജെറി തോമസ്, രജീഷ് പിണറായി, കൃഷ്ണൻ കുട്ടി, ജയപ്രകാശ്, ഉല്ലാസ്, സി. രാമകൃഷ്ണൻ, അബ്ദുസ്സലാം,അജിത്എന്നിവർ  നന്ദിയും പറഞ്ഞു.

Advertisment