"കേളി" ചടയൻ ഗോവിന്ദൻ അനുസ്മരണം സംഘടിപ്പിച്ചു

New Update
827028ac-a809-4980-b33c-99a67298a78b

റിയാദ് :   സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ്റെ 27ആമത് ചരമവാർഷിക ദിനം കേളി ആചരിച്ചു. കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു.

Advertisment

 രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡൻ്റുമായ സെബിൻ ഇഖ്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുകയും, ഭരണഘടനാ സ്ഥാപനങ്ങളെ സംഘപരിവാർ ഏജൻസികളാക്കി മാറ്റുകയും ചെയ്യുന്ന  ഈ കാലഘട്ടത്തിൽ കേന്ദ്രസർക്കാറിനെതിരെ പോരാട്ടം ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണനക്കെതിരെ കേരള സർക്കറിന് തന്നെ വീണ്ടും സമരത്തിന് ഇറങ്ങേണ്ട അവസ്ഥയാണ് നിലവിൽ സംജാതമായിരിക്കുന്നത്. അതേ സമയം കേളത്തിലെ അൽഡിഎഫ് സർകാർ ചടയൻ ഗോവിന്ദനെ പോലുള്ള നേതാക്കാൻ കാണിച്ചുതന്ന വഴികളിലൂടെ സർവവ്വ മേഖലയിലെയും ജനതയെ ചേർത്ത് പിടിച്ച് നവ കേരളം കെട്ടിപ്പടുക്കാനുള്ള തീവ്ര ശ്രമത്തിൽ മുന്നേറുകയുമാണെന്നും അനുസ്മരണത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.


രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത് കുടുംബവേദി പ്രസിഡൻ്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ് എന്നിവർ അനുസ്മരിച്ചു സംസാരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും, കേളി ട്രഷറർ ജോസഫ് ഷാജി  നന്ദിയും പറഞ്ഞു

Advertisment