കേളി കലാ സാംസ്കാരികവേദി ഹരിലാൽ, രാജേഷ് എന്നിവർക്ക് യാത്രയയപ്പു നൽകി

author-image
സൌദി ഡെസ്ക്
New Update
keli samskari

റിയാദ്:   കേളി കലാ സാംസ്കാരികവേദി ഉമ്മുൽഹമാം ഏരിയ രക്ഷാധികാരി സമിതി അംഗവും, ഉമ്മുൽഹമാം നോർത്ത് യൂണിറ്റ് പ്രസിഡന്റുമായ ഹരിലാൽ ബാബുവിനും, ഉമ്മുൽഹമാം നോർത്ത് യൂണിറ്റ് അംഗം രാജേഷിനും ഏരിയ,യൂണിറ്റ് നേതൃത്വത്തിൽ യാത്രയയപ്പു നൽകി. 

Advertisment

റിയാദിലെ ബിൻ ലാദൻ കമ്പനിയിൽ കഴിഞ്ഞ 13 വർഷക്കാലമായി സേവനമനുഷ്ഠിക്കുകയായിരുന്നു ഇരുവരും, നാട്ടിൽ തൃശൂർ ജില്ല കൊടകര സ്വദേശികളാണ്.

ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷത വഹിച്ച യാത്രയയപ്പ് ചടങ്ങില്‍ കേളി ഉമ്മുല്‍ ഹമാം  ഏരിയ രക്ഷാധികാരി സമിതി അംഗം ചന്ദ്രചൂഢന്‍,  ഏരിയ ട്രഷറര്‍ സുരേഷ് പി, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുൽകലാം,വിപീഷ് രാജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, അബ്ദുസലാം, ഏരിയയിലേയും യൂണിറ്റിലേയും സഹപ്രവര്‍ത്തകര്‍ എന്നിവരും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. 

ഏരിയക്ക് വേണ്ടി സെക്രട്ടറി നൗഫല്‍ സിദ്ദിഖും  ഉമ്മുല്‍ ഹമാം നോർത്ത് യൂണിറ്റിന് വേണ്ടി ആക്ടിംഗ് സെക്രട്ടറി പാർത്ഥനും , ട്രഷറർ ജയൻ എൻ.കെ യും  ഉപഹാരങ്ങള്‍ കൈമാറി. 

ഏരിയ സെക്രട്ടറി സ്വാഗതവും യാത്ര പോകുന്ന ഹരിലാൽ ബാബുവും, രാജേഷും നന്ദിയും രേഖപ്പെടുത്തി.

Advertisment