കേളി മലാസ് ഏരിയ ക്വിസ് നൈറ്റ്: നാസർ കാരക്കുന്ന് - റിജേഷ് ടീം ഒന്നാം സ്ഥാനം നേടി

New Update
3460b2c4-6afc-4262-9106-3784b84a42cd

റിയാദ്: കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന കേളി മലാസ് ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് ക്വിസ് നൈറ്റ് സംഘടിപ്പിച്ചു. റിയാദിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 2 അംഗങ്ങൾ വീതമുള്ള 12 ടീമുകൾ ഓണലൈൻ ആയി രജിസ്റ്റർ ചെയ്തു. 

Advertisment

ക്വിസ് മത്സരം കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ ഉദ്‌ഘാടനം ചെയ്തു.   മലാസ് ഏരിയ ഹാര യൂണിറ്റ് അംഗം ശ്രീജിത് ക്വിസ് മാസ്റ്റർ ആയി മത്സരം നിയന്ത്രിച്ചു. 


30 ചോദ്യങ്ങൾ കഴിഞ്ഞപ്പോൾ സുലൈ ഏരിയ ടീം അംഗങ്ങളായ നാസർ കാരക്കുന്ന്  - റിജേഷ് ടീം വിജയികളായി.  രണ്ടാം സ്ഥാനം സഹൃദയ റിയാദ് ടീമിന്റെ അംഗങ്ങളായ അഘോഷ് സുരേഷ് എന്നിവർ കരസ്ഥമാക്കി.  മൂന്നാം സ്ഥാനം സറഫുള്ള കരീം പൈങ്ങോട്ടൂർ  (നസീം ഏരിയ) എന്നിവരടങ്ങുന്ന ടീം കരസ്ഥമാക്കി. 

രണ്ടാം സ്ഥാനത്തിനും മൂന്നാം സ്ഥാനത്തിനും 5 ടീമുകൾ തുല്യത പാലിച്ചതിനാൽ ടൈംബ്രേക്കറിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ 30 സെക്കൻഡ് സമയമാണ് നൽകിയിരുന്നത്.


സംഘടക സമിതി ജോയിന്റ് കൺവീനർ അഷ്‌റഫ് പൊന്നാനി സ്വാഗതം പറഞ്ഞ സമ്മാനദാന ചടങ്ങിൽ വൈസ് ചെയർമാൻ അൻവർ അധ്യക്ഷനായി.  കേളി കേന്ദ്ര സാംസ്കാരിക കമ്മറ്റി കൺവീനർ ഷാജി റസാഖ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

കേളി ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി സെക്രട്ടറിയുമായ സുനിൽ കുമാർ, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, കേളി കേന്ദ്ര ജീവ കാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നസീർ മുള്ളൂർക്കര, മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദൻ, ഒലയ്യ മേഖല സെക്രട്ടറി ഷമീം എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി നന്ദി പറഞ്ഞു

Advertisment