റിയാദ് : കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയക്ക് കീഴിൽ ആറാമത് യൂണിറ്റ് രൂപീകരിച്ചു. റിയാദിൽ നിന്നും 80 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഇസ്ദിഹാറിൽ ഉമ്മുൽ ഹമാം ഏരിയക്ക് കീഴിലായാണ് ഇസ്ദിഹാർ യൂണിറ്റ് രൂപീകരിച്ചത്.
ഏരിയ പ്രസിഡന്റ് ബിജു ഗോപിയുടെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് രൂപീകരണ കൺവെൻഷൻ , കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് യൂണിറ്റ് നിർവാഹക സമിതി പാനൽ അവതരിപ്പിക്കുകയും ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു ഭാരവാഹികളെ പ്രഖ്യാപികുകയും ചെയ്തു.
പ്രസിഡണ്ടായി പ്രേംകുമാർ പരമേശ്വരൻ, സെക്രട്ടറിയായി ഷാജഹാൻ തൊടിയൂർ ട്രഷറരായി മനു പത്തനംതിട്ട എന്നിവരെ ഭാരവാഹികളായി കൺവൻഷൻ തിരഞ്ഞെടുത്തു. അംഗങ്ങളുടെ സംശയങ്ങൾക്ക് കേളി സെക്രട്ടറി സുരേഷ് കണ്ണപുരം മറുപടി നൽകി.
കേളി ട്രഷറർ ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, വൈസ് പ്രസിഡന്റ് രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് കൊട്ടാരത്തിൽ, ലിപിൻ പശുപതി, ബിജു തായമ്പത്ത്, ഷാജി റസാക്, ഉമ്മുൽ ഹമാം ഏരിയ ട്രഷറർ സുരേഷ് പി, ഏരിയ ജോയൻ്റ് സെക്രട്ടറി കരീം അമ്പലപ്പാറ, ഏരിയ രക്ഷാധികാരി സമിതി അംഗം ജയരാജൻ എം പി, ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുസലാം, അഷറഫ്, അനിൽ കുമാർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു,
രൂപീകരണ കൺവെൻഷന് ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും, യൂണിറ്റ് സെക്രട്ടറിയായി തിരഞ്ഞെടുത്ത ഷാജി തൊടിയൂർ നന്ദിയും പറഞ്ഞു.