"വർഗ്ഗീയ പരാമർശത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണം": ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ എം സി സി

New Update
kmcc1

ജിദ്ദ:  പൂഞ്ഞാറിൽ  നടന്ന സംഭവത്തിൽ മുഖ്യമന്ത്രി നടത്തിയ വർഗ്ഗീയ പരാമർശം പിൻവലിച്ച്  കേരള സമൂഹത്തോട് മാപ്പ് പറയണമെന്ന് ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ എം സി സി കമ്മിറ്റി ആവശ്യപ്പെട്ടു. 

Advertisment

 തികച്ചും വർഗ്ഗീയ പരാമർശമാണത്. ഒരു മത  വിഭാഗത്തെ സംശയത്തിൻ്റെ മുനയിൽ നിർത്തി ക്രിസ്ത്യൻ  വോട്ട് നേടാനുള്ള തന്ത്രമാണ് മുഖ്യമന്ത്രി നടത്തുന്നത്. കുറച്ച് കുട്ടികൾ നടത്തിയ ഈ സംഭവം പോലും വർഗ്ഗീയമാക്കുന്നവർ നാട്ടിൽ മതവിദ്വേഷം വളർത്തി സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണിതെന്ന് കമ്മിറ്റി ആരോപിച്ചു.

Advertisment