"അന്നം തരുന്ന രാജ്യത്തിന് ജീവരക്തം സമ്മാനം": സൗദി ദേശീയ ദിനത്തിൽ കെ എം സി സി കാമ്പയിൻ മക്കയിലും

സൗദി ദേശീയ ദിനത്തിൽ  രക്തദാന ക്യാമ്പ്

New Update
9e121adc-e183-4e26-a2b1-72bf84fae0de

മക്ക: സൗദി അറബ്യയുടെ 95) മത് ദേശീയ ദിനാചരണത്തിന്റെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെന്ന പോലെ  വിശുദ്ധ മക്കയിലും  മലയാളി വേദികളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികൾ അരങ്ങേറി.  

Advertisment

 കെ എം സി സി സൗദി  നാഷണൽ കമ്മിറ്റി  പ്രഖ്യാപിച്ച ക്യാമ്പയിൻ്റെ ഭാഗമായി മക്ക കെ എം സി സി സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പ്  സ്വദേശികളുടെയും അധികൃതരുടെയും  ശ്രദ്ധയും പ്രശംസയും പിടിച്ചെടുത്തു..

അന്നം തരുന്ന നാടിന്റെ ആഘോഷ വേളയിൽ  പങ്കാളികളായി പകരം   ജീവരക്തം പകരമായി  ദാനം ചെയ്യാൻ  സന്നദ്ദരാണെന്ന പ്രഖ്യാപനമായിരുന്നു  സൗദി ദേശീയ ദിനത്തിലെ  രക്തദാന ക്യാമ്പ്,

മക്കയിലെ കിംഗ്  അബ്ദുള്ള മെഡിക്കൽ സിറ്റിയിൽ വെച്ചായിരുന്നു  രക്തദാന ക്യാമ്പ്.  95 കെ എം സി സി വളണ്ടിയരും   രക്ത ദാനത്തിന് അണിനിരന്നു.   

സെൻട്രൽ കമ്മിറ്റി നേതാക്കളായ ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, മുസ്തഫ മലയിൽ, ശാഹിദ് പരേടത്ത്, എം സി നാസർ, കുഞ്ഞാപ്പ പൂക്കോട്ടൂർ, സിദീഖ് കൂട്ടിലങ്ങാടി, സമീർ ബദർ കൊട്ടുക്കര, എന്നിവർക്ക് പുറമേ വിവിധ ഏരിയ കമ്മിറ്റി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Advertisment