/sathyam/media/media_files/2025/02/19/ghje9KCO6YxaRbLkeKrD.jpg)
റിയാദ് : റിയാദിയിലെ പ്രാദേശിക കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റർ പതിനൊന്നാം വാർഷികം ഫെബ്രുവരി 20 ന് വലിയ രീതിയിൽ ആഘോഷിക്കുന്നു. ഗാല നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന സംഗീത വിരുന്ന് ബഹുമാനപെട്ട എംപി ഷാഫി പറമ്പിൽ ഉത്ഘാടനം ചെയ്യും.
നാട്ടിൽ നിന്നും വരുന്ന പ്രശസ്ത ഗായകൻ നിഖിൽ പ്രഭ , ഗായിക പ്രിയ ബൈജു എന്നിവർ ഗാല നൈറ്റ് സംഗീത വിരുന്ന് റിയാദ് പ്രവാസികൾക്ക് ഒരു ഉത്സവ വിരുന്നൊരുക്കുമെന്നതിൽ സംശയമില്ല എന്ന് ചെയര്മാന് റാഫി കൊയിലാണ്ടി അറിയിച്ചു .
എ ആർ റഹ്‌മാന്റെ അനുഗ്രഹീതമായ ശബ്ദ സാമ്യത്തിൽ ഗാനങ്ങൾ ആലപിക്കുന്ന നിഖിൽ പ്രഭ മലയാളികൾക്കിടയിലും സൗത്ത് ഇന്ത്യയിലും വളരെ സ്വീകാര്യതയുള്ള ഗായകനാണ്, ആദ്യമായി സൗദിയിൽ വരുന്നതിന്റെ ആവേശവും റിയാദ് മലയാളീ പ്രവാസികൾക്ക് ഇഷ്ടമുള്ള ഒരുപിടി ഗാനങ്ങൾ ആലപിക്കുമെന്നും നിഖിൽ പ്രഭ അദ്ദേഹത്തിന്റെ വീഡിയോ പോസ്റ്റിലൂടെ അറിയിച്ചു. ഉമ്മുൽ ഹമ്മാമിലെ ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി വൈകിട്ട് 7 .30 നു ആരംഭിക്കും.
ജിസിസി, യുകെ, ഇന്ത്യ (ഡൽഹി, ബാംഗ്ലൂർ, കൊയിലാണ്ടി) എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഇന്ത്യൻ പ്രവാസികളുടെ, പ്രത്യേകിച്ചും കോഴിക്കോട് കൊയിലാണ്ടി പ്രദേശത്തുള്ള ആളുകളുടെ ഒരു സാമൂഹിക-സാംസ്കാരിക സംഘടനയാണ് കൊയിലാണ്ടിക്കൂട്ടം.
ആഗോളതലത്തിൽ, കൊയിലാണ്ടിക്കൂട്ടത്തിന് 11 ചാപ്റ്ററുകളാണ് ഉള്ളത്, കൊയിലാണ്ടി താലൂക്കിലെയും ജി.സി.സിയിലെ മറ്റ് പ്രദേശങ്ങളിലെയും പ്രവാസികൾക്കും നിർദ്ധനരായ ആളുകൾക്കുമായി റിയാദ് ചാപ്റ്റർ വിവിധ സാംസ്കാരിക, കലാ കായിക, ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താറുണ്ട് .
ചെയര്മാൻ റാഫി കൊയിലാണ്ടി, പ്രസിഡന്റ് റാഷിദ് ദയ, ജനറൽ സെക്രട്ടറി നിബിൻ ഇന്ദ്രനീലം എന്നിവർ നിയന്ധ്രിച്ച യോഗത്തിൽ പ്രഷീദ് തൈക്കൂടത്തിലിനെ പ്രോഗ്രാം ചെയര്മാൻ ആയും നൗഷാദ് സിറ്റി ഫ്ലവറിനെ പ്രോഗ്രാം കൺവീനർ ആയും തിരഞ്ഞെടുത്തു.
കൊയിലാണ്ടികൂട്ടത്തിന്റെ മുഖ്യ രക്ഷാധികാരികളിൽ ഒരാളായ അന്തരിച്ച പി വി സഫറുല്ലയ്ക്ക് അനുസ്മരണവും ആദരവും നൽകുമെന്ന് പ്രസിഡന്റ് റാഷിദ് ദയ യോഗത്തിൽ അറിയിച്ചു.
ഷാഫി പറമ്പിൽ എംപി ഉദ്ഘാടകനായി വരുന്ന കൊയിലാണ്ടിക്കൂട്ടം 11 ആം വാർഷികം ഒരു വൻ ജനാവലി സൃഷ്ടിക്കുമെന്നതിൽ സംശയമില്ല . പരിപാടിക്ക് പാസുകളോ നിയന്ത്രണങ്ങളോ ഒന്നും തന്നെ ഇല്ല തികച്ചും സൗജന്യ പ്രവേശനമാണെന്ന് ജനറൽ സെക്രട്ടറി നിബിൻ ഇന്ദ്രനീലം അറിയിച്ചു , യോഗത്തിൽ ട്രെഷറർ മുബാറക്ക് അലി നന്ദിയും പറഞ്ഞു .