സൗദി അറേബ്യയിലെ ബിഷയിൽ കൊല്ലം സ്വദേശി മരിച്ച നിലയിൽ

New Update
bisha death rajesh

സൗദി അറേബ്യ: സൗദി അറേബ്യയിലെ ബിഷയിൽ  യുവാവ് തൂങ്ങി മരിച്ച നിലയിൽ.  കൊല്ലം ജില്ലയിലെ മനപ്പള്ളി നോർത്ത് സ്വദേശിയായ രാജേഷ് (43) ആണ്  മരിച്ചത്.

Advertisment

റൂമിൽ അരും ഇല്ലാത്ത സമയം ആത്മഹത്യ ചെയ്യുകയായിരുന്നു.  സുഹൃത്തുക്കൾ വൈകിയിട്ടു റൂമിൽ വന്നപ്പോഴാണ് സംഭവം അറിയുന്നത്. പോലീസിനെ വിവരം അറിയിക്കുകയും മൃതദേഹം  ബിഷാ കിങ് അബ്ദുല്ല ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.

സാമൂഹിക പ്രവർത്തകനും സി സി ഡബ്‌ളിയൂ എ മെമ്പറും ആയ അബ്ദുൽ അസീസ് പാതിപാറമ്പൻ കൊണ്ടോട്ടിയെ രാജേഷിൻ്റെ കുടുംബം  നിയമ നടപടി പൂർത്തീകരിക്കാൻ ചുമതലപ്പെടുത്തി.

ബിഷയിൽ ടൈൽസ് ജോലി ചെയ്ത് വന്നിരുന്ന രാജേഷിന് നാട്ടിൽ ഭാര്യ ഒരു കുട്ടിയും അച്ചനും അമ്മയും ഉണ്ട് അഞ്ചു വർഷാമായി ബിഷായിൽ വന്നിട്ട് ഇത് വരെ നാട്ടിൽ പോയിട്ടില്ല മരണ കാരണം വ്യക്തമല്ല.  നിയമ നടപടികൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് അയക്കും.

Advertisment