റിയാദ്: പ്രവാസജീവിതം സൗഹൃദത്തിന്റെ ദിനങ്ങളാക്കുകയാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ. പ്രവാസജീവിതം തുടങ്ങിയപ്പോൾ സൗദി അറേബ്യ ജീവിതത്തിൽ നൽകിയ സംഭാവനകൾ,അറബി പൗരന്മാരുടെ മര്യാദ എന്നിവ ജീവിതത്തിൽ മാതൃകയായി കണക്കാക്കുന്നവരാണ് കൊല്ലം സ്വദേശി ഉണ്ണിയേ പോലുള്ളവർ.
അതുതന്നെയാണ് ഇവിടത്തെ ജനങ്ങളുടെയും കാര്യത്തിലും. തന്റെ സ്പോൺസറുടെ കമ്പനിയിൽ ഒരു തൊഴിലാളി ആയിട്ടല്ല ഒരു സഹോദരനോടുള്ള സ്നേഹമാണ് ഇത്രയും കാലം കമ്പനിയിൽ പിടിച്ചു നിർത്തിയതെന്ന് ഉണ്ണി പറഞ്ഞു.
/sathyam/media/media_files/2025/03/11/MP9Q9JNkZlUPEqkknMwK.jpg)
അറബി പൗരൻമാരുടെ സ്നേഹം കാണുമ്പോൾ നാട്ടിൽ ലീവിന് പോയാലും കൂടുതൽ ദിവസം നാട്ടിൽ നിൽക്കാതെ തിരിച്ച് ഓടി വരുന്നത് അതുതന്നെയാണ്. വല്ലാതെ ഹൃദയബന്ധമാണ് അറേബ്യൻ മണ്ണുമായി. വിരലിൽ എണ്ണാവുന്ന ആൾക്കാർ ചില കുറ്റങ്ങൾ പറയുന്നത് കാണാതിരിക്കുന്നില്ല.
/sathyam/media/media_files/2025/03/11/YtXnyU0tnbt6H7qfFd7m.jpg)
റമളാൻ മാസം ആകുമ്പോൾ ഇവിടെ നിൽക്കുവാനാണ് എന്നും ആഗ്രഹിക്കുന്നത്. അതിന്റെ കാരണം എന്താണെന്ന് ഞാൻ എഴുതാതെ തന്നെ നിങ്ങൾക്ക് മനസ്സിലായി കാണും റമളാനിലെ പുണ്യം തേടിയുള്ള യാത്രയിൽ എനിക്കും ഒരു ഭാഗമാകാൻ കഴിയുമ്പോൾ റമളാനിലെ നോമ്പ് ഇവിടത്തെ മുസ്ലിം സഹോദരന്മാരെ പോലെ അവരോടൊപ്പം കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. ഒട്ടനവധി പ്രവാസി സംഘടനകളുടെ സന്നദ്ധ പ്രവർത്തനങ്ങളിൽ റമളാൻ മാസത്തിൽ ഒരു ചെറിയ സഹായമായി നിൽക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഉണ്ണി പറഞ്ഞു.