"പൊന്നാനി മണ്ഡലം യു ഡി എഫ് കോട്ട": കോട്ടക്കൽ മണ്ഡലം കെ എം സി സി

ഈ വർഷത്തെ ഹജ്ജിനു പോകുന്ന കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികൾക്ക് യോഗത്തിൽ വെച്ച് യാത്രയയപ്പ്‌ നൽകി. 

New Update
Kottakkal Mandalam kmcc

റിയാദ്:    കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർഥി ഡോ. അബ്ദുസ്സമദ് സമദാനിയുടെ തിളക്കമാർന്ന വിജയം പൊന്നാനി പാർലമെന്റ് മണ്ഡലം എക്കാലത്തും യു ഡി എഫ് കോട്ടയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം  അഭിപ്രായപ്പെട്ടു.

Advertisment

ചരിത്ര പ്രസിദ്ധമായ പൊന്നാനി എക്കാലത്തും മത സൗഹാർദ്ദത്തിനും സാഹോദര്യത്തിനും പേര് കേട്ട പ്രദേശമാണ്. മതമില്ലാത്ത സി പി എം മത സംഘടനകളെ കൂട്ട് പിടിച്ചു മുസ്‌ലിം ലീഗിനെ തകർക്കാൻ ശ്രമിക്കുന്നത് വിജയിക്കില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. 

മലപ്പുറം ജില്ല കെഎംസിസി നടത്തുന്ന നോർക്ക - പ്രവാസി ക്ഷേമനിധി ക്യാമ്പയിൻ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി നടത്തുന്ന ചന്ദ്രിക ക്യാമ്പയിൻ മണ്ഡലത്തിൽ നിന്നും പരമാവധി വരിക്കാരെ ചേർത്ത് വിജയിപ്പിക്കാനും തീരുമാനിച്ചു. 

ഈ വർഷത്തെ ഹജ്ജിനു പോകുന്ന കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികൾക്ക് യോഗത്തിൽ വെച്ച് യാത്രയയപ്പ്‌ നൽകി. 

ബത്ഹയിൽ വെച്ച് നടന്ന യോഗം റിയാദ് - മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ്‌ മൊയ്‌ദീൻ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ഇസ്മായിൽ പൊന്മള, ദിലൈബ് ചാപ്പനങ്ങാടി, മൊയ്‌ദീൻ കോട്ടക്കൽ, ഫൈസൽ എടയൂർ, അബ്ദുൽ ഗഫൂർ കോൽക്കളം, ഫർഹാൻ കാടാമ്പുഴ, മജീദ് ബാവ, ഫാറൂഖ് പൊന്മള, ജംഷീർ കൊടുമുടി, മുഹമ്മദ്‌ കല്ലിങ്ങൽ, ഫിറോസ് ബാബു, യൂനുസ് അലി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. 

റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ പുറമണ്ണൂർ സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.

Advertisment