ജിസാൻ: ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശിനി നഴ്‌സ് ജിസാനിനടുത്ത് ദർബിൽ നിര്യാതയായി. ഷഖീഖ് പി.എച്ച്.സിയിൽ ജോലി ചെയ്തിരുന്ന അനുഷ്മ സന്തോഷ് കുമാർ (42) ആണ് ദർബ് ജനറൽ ആശുപത്രിയിൽ വെച്ച് മരിച്ചത്.
വിസ ഫൈനൽ എക്സിറ്റ് അടിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെയായിരുന്നു അന്ത്യം. ബ്രഹ്മാനന്ദൻ, ഇശബായി ദമ്പതികളുടെ മകളാണ്. ഭർത്താവ്: സന്തോഷ് കുമാർ. ദർബ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോവുന്നതിനുള്ള നിയമനടപടികൾ നടന്നുകൊണ്ടിരിക്കുന്നു.
കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്ശംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ ദർബ് ഏരിയ ഭാരവാഹികൾ നടപടികളുമായി രംഗത്തുണ്ട്