"അധികാരം നിലനിർത്താൻ എൽ ഡി എഫ് നടത്തുന്നത് ഹീനമായ വർഗീയ ധ്രുവീകരണം": അൻവർ സാദത്ത് എം എൽ എ

author-image
സൌദി ഡെസ്ക്
New Update
84d63f32-a2be-4d54-aecb-0dec30844ece

ജിദ്ദ:   ഒരിക്കൽ കൂടി  അധികാരത്തിലെത്തുകയെന്ന  ലക്ഷ്യത്തോടെ  സംസ്ഥാനത്തെ  എൽ ഡി എഫ്  സർക്കാർ നടത്തുന്നത് ഹീനമായ  വർഗീയ ധ്രുവീകരണം  ആണെന്ന്  അൻവർ സാദത്ത് എം എൽ എ ജിദ്ദയിൽ  പറഞ്ഞു.   ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിട്ട് വർഗീയ നിലപാടുകളിലൂടെയാണ്  ഇടതുപക്ഷം നീങ്ങുന്നതെന്നും  ഇതിനെതിരെ  ഇടതു സർക്കാരിനെ താഴെ ഇറക്കാൻ യുഡിഫ് ഒറ്റകെട്ടായി പ്രവർത്തിക്കുമെന്നും  മുസ്ലിംലീഗ് നേതാവ്  തുടർന്നു.    

Advertisment

ഉംറ നിർവഹിക്കാനായി സൗദിയിൽ എത്തിയതായിരുന്നു  എം എൽ എ.   ജിദ്ദ കെ എം സി സി അദ്ദേഹത്തിന്  സ്വീകരണം  നൽകി.    ജിദ്ദയിലെ സെൻട്രൽ കമ്മിറ്റി ഓഫീസിൽ വെച്ചായിരുന്നു  സ്വീകരണ പരിപാടി.

പ്രവാസ ലോകത്ത്  ജനോപകാര  പ്രവർത്തനങ്ങളിൽ  ഐക്യത്തോടെ  പ്രവർത്തിക്കുന്ന  മുസ്ലിംലീഗിന്റെ  കെ എം സി സി,  കോൺഗ്രസിന്റെ  ഒ  ഐ സി സി എന്നിവരുടെ  പ്രവർത്തനങ്ങളെയും  പ്രവർത്തകരെയും  മുസ്ലിംലീഗ്  എം എൽ എ അഭിനന്ദിച്ചു.   ഇത്  ജനങ്ങൾക്ക്  ആശ്വാസവും  നാട്ടിൽ  യു ഡി എഫ്  രാഷ്ട്രീയത്തിന്  ശക്തിയും  പകരുന്നതാണെന്നും  അദ്ദേഹം  ചൂണ്ടിക്കാട്ടി.   പ്രത്യേകിച്ച്,   ഹജ്ജ് തീർത്ഥാടകർക്ക്  വേണ്ടി  ഈ  സംഘടനകൾ നിർവഹിക്കുന്ന  മഹത്തായ സേവനങ്ങൾ  അദ്ദേഹം  എടുത്ത്പറഞ്ഞു.    ആഗോളതലത്തിൽ  കെ എം സി സി നടത്തുന്ന  പ്രവർത്തനങ്ങളും  അദ്ദേഹം  പരാമർശിച്ചു.


ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബുബക്കർ അരിമ്പ്ര കെ എം സി സി പ്രവർത്തനങ്ങൾ  വിവരിച്ചു.    സ്വീകരണ പരിപാടിയിൽ  ഒ ഐ സി സി നേതാക്കൾ, ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി, ജില്ലാ കമ്മിറ്റി ഭാരവാഹികൾ  എന്നിവർ ഉൾപ്പെടെ  നിരവധി പേർ  സന്നിഹിതരായി.ജനറൽ സെക്രട്ടറി വി പി മുസ്തഫ സ്വാഗതവും അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന്  നന്ദിയും പറഞ്ഞു.

Advertisment