മക്ക: മക്ക കെ എം സി സിയുടെ സ്പോൺസർ ഷിപ്പിൽ ഉംറ നിർവ്വഹിക്കാൻ എത്തിയ പൈലറ്റ് സ്റ്റുഡന്റ് മറിയം ജുമാന ഫാമിലിയെ മക്ക കെ എം സി സി നേതാക്കൾ ചേർന്ന് സ്വീകരിച്ചു
പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ചെയർമാൻ സുലൈമാൻ മാളിയേക്കൽ, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ട്രഷറർ മുസ്തഫ മുഞകുളം, സിദ്ദീഖ് കൂട്ടിലങ്ങാടി എന്നീ ഭാരവാഹികൾക്ക് പുറമെ വിവിധ ഏരിയ കമ്മിറ്റി നേതാക്കളും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു. അടുത്ത ദിവസവും മക്ക കെ എം സി സി സഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കും..