Advertisment

ജിദ്ദ മേഖലയിലെ മുനിസിപ്പാലിറ്റിയിൽ മിന്നൽ പരിശോധന; നിയമവിരുദ്ധമായി പ്രവൃത്തിക്കുന്ന അനേകം സ്ഥാപനങ്ങൾ പൂട്ടിച്ചു

New Update
jeddah insp

 ജിദ്ദ:    ജിദ്ദ മേഖലയിൽ നഗരസഭാ മന്ത്രാലയത്തിന്റെ  മിന്നൽ പരിശോധന. കൃത്യമായ രേഖകളും മുനിസിപ്പാലിറ്റി കാർഡും ഇല്ലാതെ  200ൽ പരം സ്ഥാപനങ്ങൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. 

Advertisment

ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ  ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ  ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ കൃത്രിമ ഓയിലുകൾ  ഡേറ്റ് കഴിഞ്ഞ പാൽപ്പൊടി, മാംസം,  ഷവർമ ചിക്കൻ, ദിവസങ്ങൾ പഴക്കം ചെന്ന ഭക്ഷണ സാധനങ്ങൾ എന്നിവയുംകണ്ടെത്തി. 


കൂടാതെ കമ്പനി പേരിലുള്ള ക്രീമുകളുടെയും  ഷാംപൂ ഉൾപ്പെടെയുള്ള സാധനങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ എന്നിവയെല്ലാം  ജിദ്ദയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു 

insption jiddha

കൃത്യമായിട്ട് രേഖകളില്ലാത്ത സ്ഥാപനങ്ങൾ പൂട്ടുകയും ഇക്കാമയും മറ്റു രേഖകളും ഇല്ലാതെ ജോലിയെടുക്കുന്ന തൊഴിലാളികളെ നാടുകടത്തിൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. 


ജിദ്ദ മേഖലയിലെ പ്രധാന മാർക്കറ്റുകളിലും ബീച്ച് ഏരിയകളിലുള്ള റസ്റ്റോറന്റുകളിലും സൂപ്പർ മാർക്കറ്റുകളിലും ബാർബർ ഷാപ്പ്, മൂഫിയ,  ബേക്കറികൾ, ജ്യൂസ് സെന്ററുകൾ,  ഇലക്ട്രോണിക് ഷോപ്പുകൾ, മൊബൈൽ ഷോപ്പുകൾ തുടങ്ങിയവയിലായിരുന്നു പ്രധാനമായും  പരിശോധന നടത്തിയത് .


 ഇരുന്നൂറിൽപരം സ്ഥാപനങ്ങൾ അടച്ചിടുകയും ആയിരത്തോളം തൊഴിലാളികൾക്ക് അവർ  ജോലി ചെയ്തിരുന്ന സ്ഥാപനങ്ങൾ തുറക്കുന്നതിന് അനുമതി വരുന്നതുവരെ ജോലിയില്ലാതെ തുടരേണ്ടിയും വരും. 

insption jiddha12

അനേകം മലയാളികൾ തൊഴിലെടുക്കുന്ന സ്ഥാപനങ്ങൾ അടച്ചതായി റിപ്പോർട്ടുണ്ട്. 

insption jiddha45

 ജിദ്ദ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്പെഷ്യൽ ടീം ആണ് അപ്രതീക്ഷിതമായി സ്ഥാപനങ്ങൾ  വളയുകയും നിയമവിരുദ്ധമായി പ്രവർത്തിച്ച സ്ഥാപനങ്ങൾ അടപ്പിക്കുകയും മതിയായ രേഖകളില്ലാത്ത തൊഴിലാളികളെ  പിടിച്ച്  നാടുകടത്ത് കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിൽ  ജിദ്ദയിലെ വിദേശികൾ വളരെ പരിഭ്രാന്തിയിലായിരുന്നു.

Advertisment