/sathyam/media/media_files/2025/06/18/mythri-balavedi-2025-06-18-20-06-18.jpg)
ജിദ്ദ: പ്രവാസി സമൂഹത്തിലെ പ്രമുഖ സാമൂഹ്യ - സാംസ്കാരിക സംഘടനയായ മൈത്രി ജിദ്ദ പുതിയ "ബാലവേദി" കമ്മിറ്റിയെ തിരഞ്ഞെടുത്തു. റിഷാൻ റിയാസ് (പ്രസിഡന്റ്), പൂജ പ്രേം (സെക്രട്ടറി), അനിഖ ഫവാസ് (കൾചറൽ സെക്രട്ടറി), ആലിബ് മുഹമ്മദ് (ട്രഷറർ), ആയിഷ , അദ്നാൻ സഹീർ, മൻഹ അബ്ദുൽറഹിമാൻ (വൈസ് പ്രസിഡന്റ്‌മാർ), ആയുഷ് അനിൽ, ദീക്ഷിദ് സന്തോഷ്, ഹാജറ മുജീബ് (ജോയന്റ് സെക്രട്ടറിമാർ), അഫ്നാൻ കറപ്പഞ്ചേരി (ജോയന്റ് ട്രഷറർ) എന്നിവരാണ് പുതുതായി നിലവിൽ വന്ന കമ്മിറ്റിയുടെ ഭാരവാഹികൾ.
എക്സിക്യൂട്ടിവ് അംഗങ്ങളായി മാനവ് ബിജുരാജ്, ഫിദ സമീർ, മർവ ലത്തീഫ്, മൻഹ ഉനൈസ്, ആശ്രയ് അനിൽ, അഭയ് വിനോദ്, സെയിൻ മുസാഫിർ, അമീൻ ഉനൈസ്, അനം ബഷീർ എന്നിവരെയും തിരഞ്ഞെടുത്തു.
മൈത്രി കുടുംബ സംഗമത്തിൽ വെച്ചാണ് പുതിയ ബാലവേദി കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് ഷരീഫ് അറക്കൽ അധ്യക്ഷതവഹിച്ചു. യോഗത്തിൽ ബാലവേദി കോഓർഡിനേറ്റർ ഫവാസ് മുഅമീൻ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
മൈത്രിയുടെ അഭിമാനമായ ബാലവേദി കുരുന്നുകൾ ജിദ്ദയുടെ വിവിധ കലാവേദികളിൽ നിറസാന്നിധ്യമാണ്. ബാല്യം മുതൽ കൗമാരം വരെയുള്ളവർക്ക് എന്നും പ്രാധാന്യം കൊടുക്കുന്ന മൈത്രി കുട്ടികളിൽ നേതൃത്വ പാഠവം കൈമുതലാക്കാൻ ശിശുദിനം പോലുള്ള പല പരിപാടികളും ബാലവേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. മൈത്രി ജിദ്ദക്ക് മുതൽക്കൂട്ടാകാൻ ഉതകുന്ന ഭാവിപ്രവർത്തനങ്ങൾക്ക് പരമാവധി ശ്രമിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി ഉപരിപഠനാർഥം നാട്ടിലേക്ക് പോകുന്ന മൈത്രി ബാലേദി താരകങ്ങളായ സംജോദ് സന്തോഷ്, റിഹാൻ വീരാൻ, യദുനന്ദൻ അജിത്, റഫാൻ സക്കീർ, സൂര്യകിരൺ രവീന്ദ്രൻ എന്നിവർക്ക് ചടങ്ങിൽ വർണാഭമായ യാത്രയയപ്പ് നൽകി.
തുടന്ന് അരങ്ങേറിയ കലാപരിപാടികൾക്ക് ബാലവേദി സഹ കോഓർഡിനേറ്ററും താൽകാലിക കൾചറൽ സെക്രട്ടറിയുമായ മോളി സുൽഫിക്കർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നവാസ് തങ്ങൾ ബാവ സ്വാഗതവും ട്രഷറർ കിരൺ കലാനി നന്ദിയും പറഞ്ഞു.