/sathyam/media/media_files/2025/09/24/530ead07-4c43-4f25-b785-0475aaf90a35-2025-09-24-17-29-16.jpg)
ജിദ്ദ:സൗദി അറേബ്യയുടെ 95-മത് ദേശീയ ദിനം മലയാളികളുടെ വ്യായാമ കൂട്ടായ്മയായ മേക് സെവന്‍ ഉത്സാഹത്തിമർപ്പിൽ ആഘോഷിച്ചു. ജിദ്ദ ഹെഡ് ക്വാർട്ടർ സംഘടിപ്പിച്ച ആഘോഷപരിപാടികൾ നഗരത്തിലെ വിശാലമായൊരു പാർക്കിൽ ദേശീയ ദിന പ്രഭാതത്തിൽ തന്നെ ആരംഭിച്ചു.
ഹെൽത്ത് ക്ലബ്ബ് പ്രഭാതത്തിൽ നടത്തി വരാറുള്ള പതിവ് വ്യായാമത്തിനു ശേഷം ഒന്നൊന്നായി അരങ്ങേറിയ നിറപ്പകിട്ടാർന്ന വ്യത്യസ്ത പരിപാടികൾ അതിൽ പങ്കെടുത്തവർക്കും കാഴ്ചക്കാർക്കും നവോന്മേഷം പകർന്നു. ദേശീയ ദിനാചരണത്തോടനുബന്ധിച്ചു നടന്ന പ്രകടനത്തിൽ സൗദി ദേശീയ പതാകയും പ്രതിബദ്ധത പ്രഖ്യാപിക്കുന്ന ആപ്തവാക്യങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.
മേക് സെവന്‍ ജിദ്ദ ചീഫ് കോര്‍ഡിനേറ്റര്‍ മുസ്തഫ മാസ്റ്റര്‍ വേങ്ങരയുടെ അധ്യക്ഷതയിൽ അബ്ദുറഹ്‌മാന്‍ അബ്ദുള്ള യുസുഫ് ഫദല്‍ ഉദ്ഘാടനം ചെയ്തു. ഷെയ്ഖ് മൂസ്സ (തമ്പി സാര്‍) സൗദി ദേശീയദിന സന്ദേശം അവതരിപ്പിച്ചു.
തുടർന്ന് നടന്ന മത്സരങ്ങളിൽ കേക്ക് മുറി, ബോള്‍ പാസ്സിങ്, ലെമണ്‍ സ്പൂണ്‍ ഓട്ടം, ബോള്‍ ത്രോ ഗെയിം തുടങ്ങിയ രസകരമായ ഗെയിമുകള്‍ കായികാവേശം അടയാളപ്പെടുത്തി. വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.
അബ്ബാസ് ചെമ്പന്‍, ഡോ. നജീബ് പറപ്പൂര്‍, ഹിഫ്സുറഹ്‌മാന്‍ കാലിക്കറ്റ്, ശിഹാബ് അലിയാര്‍ മൂവാറ്റുപുഴ, കാസിം പൊന്മള, ബഷീര്‍ വി കെ കൂട്ടിലങ്ങാടി ,അബ്ദുറഹ്‌മാന്‍ നീറാട്, അര്‍ഷാദ് കിനാശ്ശേരി, നൗഷാദ് വണ്ടൂര്, കാമരാജ് ചെന്നൈ, സന്തോഷ് പാലക്കാട്, ഗഫൂര്‍ സി ടി വേങ്ങര, ഹമീദ് മണലായ, മുഹമ്മദ് പാലത്തിങ്ങല്‍, ഷഫീഖ് പാലക്കാട്, നജീബ് പടിക്കല്‍, സമീര്‍ എയർവിങ്സ്, ചെറിയാപ്പു കിഴക്കുംപറമ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മേക് സെവന്‍ ജിദ്ദ മുഖ്യ പരിശീലകന്‍ അഹമ്മദ് കുറ്റൂര്‍ സ്വാഗതവും സൂബൈര്‍ എം എം ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.
ഷുക്കൂര്‍ വാഴക്കാട്, മെഹ്റൂഫ് കോട്ടക്കല്‍, സലാം ആലപ്പുഴ, അന്‍സാര്‍ ഫാല്‍ക്കണ്‍, ജാവിദ് നിലമ്പൂര്‍, ഷഫീഖ് കടുങ്ങാപുരം, ഹുസൈന്‍ ആലപ്പുഴ, ചെറിയ മുഹമ്മദ് പാലത്തിങ്ങല്‍, ജഷീര്‍ പൊന്നേത്ത്, ഫൈസല്‍ അരിപ്ര തുടങ്ങിയവർ നേതൃത്വം നല്‍കി.