"നീതി സ്വാതന്ത്ര്യമാവട്ടെ": ഐ സി എഫ് പൗരസഭ

എല്ലാവർക്കും തുല്ല്യ നീതി ലഭ്യമാക്കണം.  ഏതെങ്കിലും ഒരു മതത്തിന്റെ പേരിൽ ന്യുനപക്ഷങ്ങൾ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന നീതി നിഷേതങ്ങൾക്ക് അറുതി വരുത്തണമെന്നും പൗരസഭ ആവശ്യപ്പെട്ടു.

New Update
images (1280 x 960 px)(226)

മക്ക: ഐ സി എഫ് മക്ക റീജിയനിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചി നീതി സ്വാതന്ത്രമാവട്ടെ എന്ന വിഷയത്തിൽ പൗരസഭ സംഘടിപ്പിച്ചു.  

Advertisment

മക്കയിലെ ഡിവിഷൻ ഘടകങ്ങളുടെ നേതൃ ത്വത്തിൽ അഞ്ചു കേന്ദ്രങ്ങളിലാണ് പൗര സഭ നടന്നത്.  ഹറം ശരീഫ്, തൻഈമ്, വാദി സരീഫ്, മിന, ജബൽ നൂർ, ഇബ്രാഹിം ഖലീൽ, കിസ് വതുൽ കഅബ എന്നി ഡിവിഷനുകളുടെ നേതൃ ത്വത്തിൽ  നടന്ന പരിപാടിയിൽ മക്കയിലെ രാഷ്ട്രീയ സാമൂഹ്യ മത രംഗത്തെ പ്രമുഖർ പങ്കെടുത്തു. 

മതേതരെ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയെ ചൂണ്ടി കാട്ടിയും രാജ്യം നേരിടുന്ന മുഴുവൻ നീതിനിഷേതത്തിലും പൗരസഭ ആശങ്ക പ്രകടിപ്പിച്ചു.


എല്ലാവർക്കും തുല്ല്യ നീതി ലഭ്യമാക്കണം.  ഏതെങ്കിലും ഒരു മതത്തിന്റെ പേരിൽ ന്യുനപക്ഷങ്ങൾ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന നീതി നിഷേതങ്ങൾക്ക് അറുതി വരുത്തണമെന്നും പൗരസഭ ആവശ്യപ്പെട്ടു.


വാദി സരീഫ് ഡിവിഷൻ പൗരസഭ സൂഖ് സൂറിയിൽ നടന്നു സമീർ മദനിയുടെ അദ്യക്ഷതയിൽ സഈദ് സഖാഫി കാന്തപുരം ഉദ്ഘാടനം നിർവഹിച്ചു ഐ സി എഫ് റീജിയൻ സെക്രട്ടറി സൽമാൻ വേങ്ങളം മുഖ്യപ്രഭാഷണം നടത്തി ഇർഷാദ് (കെ എം സി സി) അഷ്‌റഫ്‌ ചെറൂർ, അൻവർ സദാത്ത് എന്നിവർ പ്രസംഗിച്ചു.അബ്ദുള്ള മുക്കം സ്വാഗതവും ഹംസ താനൂർ നന്ദിയും പറഞ്ഞു   

അസീസിയയിൽ നടന്ന മിന ഡിവിഷൻ പൗര സഭ റഷീദ് വേങ്ങരയുടെ അദ്യക്ഷതയിൽ അബൂബക്കർ ഫൈസി ഉദ്ഘാടനം ചെയ്തു.  

അബ്ദുൽ ഹമീദ് പൂക്കോടാൻ ആമുഖപ്രഭാഷണം നടത്തി.   ഇബ്രാഹിം ഫിറോസ് സഅദി അലി കോട്ടക്കൽ മൊയ്‌ദീൻ (ആർ എസ് സി) എന്നിവർ പ്രസംഗിച്ചു.  ജാഹ്ഫർ കരേക്കാട് സ്വാഗതവും അലവി ഹാജി നന്ദിയും പറഞ്ഞു.

സഹത് അൽ ഇസ്ലാമിൽ നടന്ന സംഗമം അബൂബക്കർ ലത്തീഫി അധ്യക്ഷതവഹിച്ചു മുസ്തഫ കാളോത്ത് ഉദ്ഘാടനം ചെയ്തു.  

ശിഹാബ് കുറുകത്താണി ആമുഖപ്രഭാഷണം നടത്തി.   മുബഷിർ (ഒ ഐ സി സി)മുസ്തഫ മലയിൽ (കെ എം സി സി) ഷാനിയാസ് കുന്നിക്കോട് (ഐ ഒ സി) ജമാൽ കക്കാട് എന്നിവർ പ്രസംഗിച്ചു.  ഹമീദ് ബാഖവി സ്വാഗതവും സിദ്ധീഖ് പെരിന്തല്ലൂർ നന്ദിയും പറഞ്ഞു       

ശുഅദയിൽ നടന്ന പൗരസഭ മുഹമ്മദ്‌ സഅദി ആദ്യക്ഷതയിൽ നജീം തിരുവനന്തപുരം ഉത്ഘാടനം നിർവഹിച്ചു ഐ സി എഫ് റീജിയൻ പ്രസിഡന്റ്‌ റഷീദ് അസ്ഹരി ആമുഖപ്രഭാഷണം നടത്തി.  

അബൂബക്കർ കണ്ണൂർ,ഫഹദ് തൃശൂർ, സുഹൈൽ സഖാഫി(ആർ എസ് സി) എന്നിവർ പ്രസംഗിച്ചു.   ഷബീർ ഖാലിദ് സ്വാഗതവും ഫാസിൽ നന്ദിയും പറഞ്ഞു 

ഹറം ശരീഫ്  ഡിവിഷൻ പൗര സഭ ഉതൈബിയ്യയിൽ ഖയ്യും ഖാദിസിയ്യ ഉൽഘാടനം ചെയ്തു.  അബ്ദുറഹ്മാൻ സഖാഫി കുറ്റ്യാടി അധ്യക്ഷനായിരുന്നു. 

ഐസി എഫ് വെസ്റ്റ് ചാപ്റ്റർ ഡെപ്യൂട്ടി പ്രസിഡന്റ്‌ അബ്ദുൽ നാസർ അൻവരി മുഖ്യപ്രഭാഷണം നിർവഹിച്ചു.   സലീം (കെ എം സി സി) ഇഹ്‌സാൻ മൊയ്‌ദീൻ, മുഹമ്മദ്‌ അലി അംജതി എന്നിവർ പ്രസംഗിച്ചു.   ഫൈസൽ സഖാഫി സ്വാഗതവും നൗഷാദ് അഞ്ചരക്കണ്ടി നന്ദിയും പറഞ്ഞു.   

വിവിധ കേന്ദ്രങ്ങളിൽ നടന്ന സംഗമങ്ങൾക്ക് ഐ സി എഫ് മക്ക സെനറ്റ് അംഗങ്ങൾ നേതൃത്വം നൽകി

Advertisment