ജിദ്ദ: റംസാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി മലർവാടി ബാലസംഘം ജിദ്ദ നോർത്ത് സംഘടിപ്പിച്ച റീൽസ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കിഡ്‌സ്, സബ്ബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി അരങ്ങേറിയ മത്സരത്തിൽ 35 ഓളം കുട്ടികൾ പങ്കെടുത്തു. റംസാൻ റീൽസ് മത്സര വിജയികളെ ആയിഷാ മുഹമ്മദ് പ്രഖ്യാപിച്ചു.
ഓരോ വിഭാഗങ്ങളിലും വിജയം കൈവരിച്ചവർ:
ജൂനിയർ വിഭാഗം: നഷ് വ അനൂൻ (ഒന്നാം സ്ഥാനം), മുഹമ്മദ് അമൻ (രണ്ടാം സ്ഥാനം), അഫ്രീൻ സാക്കിർ (മൂന്നാം സ്ഥാനം).
സബ് ജൂനിയർ വിഭാഗം:
ഇജാസ് സക്കീർ, ഇസ്ര അജ്മൽ , സമീൽ അജ്മൽ (ഒന്നാം സ്ഥാനം), അബ്ദുൽ മുസവ്വിർ സയ്യാൻ (രണ്ടാം സ്ഥാനം), മർയം ബഷീർ (മൂന്നാം സ്ഥാനം).
കിഡ്‌സ് വിഭാഗം:
ആഖിൽ അമീൻ (ഒന്നാം സ്ഥാനം), നീഹ ഇനാം, നൂറിൻ സാക്കിർ (രണ്ടാം സ്ഥാനം), ശലൻ മുഹമ്മദ് (മൂന്നാം സ്ഥാനം).
വിജയികൾക്കുള്ള സമ്മാനദാനം ഉടൻ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.