ജിദ്ദ: അസുഖത്തെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട്, കല്ലായി സ്വദേശിയും ആലിക്കോയ - ഇമ്പിച്ചി പാത്തുമ്മാബി ദമ്പതികളുടെ മകനുമായ അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടിൽ ഷമീർ (57) ആണ് മരിച്ചത്.
ഭാര്യ: ആബിദ. മക്കൾ: ഷിറിൻ ഷർമിത, ഫർസ മിസ്ഹബ്
അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഹയ്യ് അൽസഫയിലെ ജിദാനി ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
ജിദ്ദ ഹയ്യ സാമിറിലുള്ള ലോൺട്രിറിയിൽ ജീവനക്കാരനായിരുന്നു. ജിദ്ദ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് രക്ഷാധികാരി അഷ്റഫ് അൽഅറബിയുടെ ഭാര്യാ സഹോദരി ഭർത്താവാണ് മരിച്ച ഷമീർ.
മരണാനന്തര നിയമനടപടികൾക്കും മറ്റുമായി മലയാളി സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.