തിരുവനന്തപുരം സ്വദേശിയായ പ്രവാസി ദമ്മാമിൽ തിരിച്ചെത്തിയത് മരണത്തിലേയ്ക്ക്

കിഴക്കൻ  പ്രവിശ്യയിലെ അൽഖോബാറിൽ നാട്ടിൽ നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയ മലയാളി മരണപ്പെട്ടു

New Update
sajim abubacker

ജിദ്ദ:  കിഴക്കൻ  പ്രവിശ്യയിലെ അൽഖോബാറിൽ നാട്ടിൽ നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയ മലയാളി മരണപ്പെട്ടു.  തിരുവനന്തപുരം കാര്യവട്ടം സ്വദേശിയും  വെമ്പായം  അബൂബക്കർ -  ഉമ്മുകുൽസു  ദമ്പതികളുടെ മകനുമായ  സാജിം അബൂബക്കർ കുഞ് (51) ആണ് നാട്ടിൽ നിന്ന് തിരിച്ചെത്തി  തൊട്ടടുത്ത ദിവസം പരലോകത്തേക്ക് യാത്രയായത്.

Advertisment

തിരുവനന്തപുരം വെമ്പായം സ്വദേശി അബൂബക്കർ - ഉമ്മുക്കുൽസു ദമ്പതികളുടെ മകനാണ്.  ഭാര്യ:  ഷക്കീല.  മകൾ:   സൈന (ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി).

ബോധരഹിതനായതിനെ തുടർന്ന് അൽമാനിഅ ആശുപത്രിയിൽ പ്രവേശിപ്പിക്കുയും അവിടെ വെച്ച് അന്ത്യശ്വാസം വലിക്കുകയുമായിരുന്നു.

രണ്ടര പതിറ്റാണ്ടായി അൽഖോബാറിലെ സറാക്കോ കമ്പനിയിൽ  ആർക്കിടെക്റ്റ് ആണ് മരിച്ച സാജിം അബൂബക്കർ കുഞ്.   സൗദി കിഴക്കൻ മേഖലയിൽ അറിയപ്പെട്ട സാമൂഹ്യ പ്രവർത്തകൻ കൂടിയായ സാജിം  നവോദയ അൽഖോബാർ ഏരിയ എക്സിക്യൂട്ടിവ് അംഗവും തലാൽ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക്  സാമൂഹിക പ്രവർത്തകൻ വക്കം നാസ് നേതൃത്വം നൽകുന്നു.

Advertisment