ജിദ്ദ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി പൂഴിക്കുത്ത് അബ്ദുൽ റഹ്മാൻ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12.30നു നാട്ടിലേക്ക് പുറപ്പെടാനായി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു.
യാത്രാമധ്യേ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.