New Update
/sathyam/media/media_files/f9Ml267NjihsEoRK3fNg.jpg)
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി (55) ആണ് മരിച്ചത്. പരേതരായ ചാമക്കാടൻ ചക്കപ്പൻ ദേവസി-സാറാമ്മ ദമ്പതികളുടെ മകനാണ്.
Advertisment
അൽഹദ കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാരനായ സജി
കിംഗ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ അറ്റകുറ്റ പണികൾക്കായി രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കഴിഞ്ഞ 27 വർഷമായി അൽഹദ കോൺട്രാക്ടിംഗ് കമ്പനിയിൽ കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ബെറ്റി. റോമോൾ, റിയ എന്നിവർ മക്കളാണ്. കിങ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങള്‍ക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.