New Update
/sathyam/media/media_files/2024/10/19/9TpzVque4kZHmYg3niGt.jpg)
ബുറൈദ: തിരുവനന്തപുരം സ്വദേശി സൗദി അറേബ്യയിലെ റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഖസീം പ്രവാസി സംഘം ബുറൈദ വെജിറ്റബിൾ മാർക്കറ്റ് യൂണിറ്റ് മുൻ സെക്രട്ടറിയും പെരുമാതുറ സ്വദേശിയുമായ ഹാരീസ് (32) ആണ് മരിച്ചത്.
Advertisment
റിയാദ് സുലൈ മേഖലയിൽ കുടിവെള്ള കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. താമസ സ്ഥലത്ത് വച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. മൃതദേഹം സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി റിയാദ് നസീം ഖബർസ്ഥാനിൽ മറവ് ചെയ്തു.
ഖസീം പ്രവാസി സംഘം മുൻ കേന്ദ്ര കമ്മിറ്റിയംഗം അബ്​ദുൽ സത്താറാണ്​ പിതാവ്​. മാതാവ് താഹിറാ ബീവി, ഭാര്യ ഷഹന. മക്കൾ മുഹമ്മദ് ഹാസിൽ (6), മുഹമ്മദ് ഹാഷിർ (3).