അല്‍ ബാഹ: സൗദി അറേബ്യയിലെ അല്‍ ബാഹയില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി. പൂവച്ചൽ സ്വദേശി ഷജീം (43) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലയാളി സൂക്കിൽ മീൻ കടയിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: മീര സാഹിബ്, മാതാവ്: സുബൈദ ബീവി. ഭാര്യ: നജീമ. മക്കൾ: അഫ്സൽ, മുഹമ്മദ് റയ്യാൻ.