അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി റിയാദ് വിമാനത്താവളത്തിൽ തളർന്ന് വീണ് മരണപ്പെട്ടു

New Update
akbar ponnani

റിയാദ്:  നാട്ടിൽ നിന്ന് തിരിച്ചെത്തിയ മലയാളി പ്രവാസി വിമാനം ഇറങ്ങി  അല്പസമയത്തിനുള്ളിൽ  തളർന്ന് വീണ് മരിച്ചു.    തൃശൂർ മണ്ണംപേട്ട സ്വദേശി രാജു ഇടശ്ശേരി പാപ്പുകുട്ടി (59) ആണ് ചൊവ്വാഴ്ച രാവിലെ റിയാദ് കിങ്​ ഖാലിദ്​ എയർപോർട്ടിൽ വിമാനമിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് മരിച്ചത്.    അവധി  കഴിഞ്ഞു  തിരിച്ചെത്തിയതായിരുന്നു. 

Advertisment

ഭാര്യയും  രണ്ടു പെൺമക്കളുമുണ്ട്.   നാട്ടിലാണ്  കുടുംബം. ചൊവാഴ്ച  രാവിലെയായിരുന്നു  സംഭവം.   തിങ്കളാഴ്ച രാത്രി  നെടുമ്പാശ്ശേരിയിൽ  നിന്ന്  പുറപ്പെട്ട സൗദി എയർലൈൻസ്​ വിമാനത്തിലാണ്​  അദ്ദേഹം സൗദിയിൽ  തിരിച്ചെത്തിയത്.

റിയാദിൽ  വിമാനമിറങ്ങിയ  ശേഷം  ജോലിസ്ഥലമായ   വടക്കൻ അതിർത്തി പ്രവിശ്യയായ  അൽജൗഫിലേക്ക്   പോകാനൊരുങ്ങും  വഴി  വിമാനത്താവളത്തിൽ  വെച്ച്  തന്നെ  തളർന്ന് വീഴുകയായിരുന്നു.   ഉടൻ എയർപോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  ജീവൻ  രക്ഷിക്കാനായില്ല.

തുടർന്ന്, മൃതദേഹം  വിമാനത്താവളത്തിൽ നിന്ന്  റിയാദ്   ശുമൈസി ആശുപത്രി  മോർച്ചറിയിലേക്ക്   നീക്കി.  നിയമ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്   ബന്ധപ്പെട്ടവർ  അറിയിച്ചു. മുപ്പത് വർഷങ്ങളായി  അൽജൗഫിലെ   മൈഖോവയിൽ  മെക്കാനിക്കാണ്​​  രാജു​.

Advertisment