/sathyam/media/media_files/2025/02/23/kkSlFENgx0JIFBftpCcR.jpg)
റിയാദ് :സൗദി സ്ഥാപക ദിനം മെക് സെവൻ സൗദി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.
റിയാദിലെ മലസ് കിങ് അബ്ദുള്ള പാർക്കിലാണ് പരിപാടി നടന്നത് . വ്യായാമങ്ങൾ ചെയ്തതിന് ശേഷം സൗദി പതാകയേന്തി മലാസ് തെരുവിലൂടെ വർണാഭമായ ബലൂൺ പറത്തിയും ദേശീയ ഗാനം ആലപിച്ചുമാണ് റാലി നടത്തിയത്.
വിവിധ രാജ്യക്കാർ ആശംസകൾ അർപ്പിച്ചു. സൗദി സ്ഥാപക ദിനത്തിന്റെ ചരിത്രം മെക് സെവൻ മുഖ്യ പരിശീലകനായ ഷുക്കൂർ പൂക്കയിൽ വിവരിച്ചു.
റിയാദ് ചീഫ് കോർഡിനേറ്റർ സ്റ്റാൻലി ജോസിന്റെ ചിരിയോ ചിരി പരിപാടിയും മറ്റ് വ്യായാമ മുറകളും ആകർഷകമായി.
വനിതകളുടെയും കുട്ടികളുടെയും പങ്കാളിത്തം ആഘോഷങ്ങൾക്ക് നിറം നൽകി.
പരിപാടികളുടെ മുഖ്യ സംഘാടകൻ അഖിനാസ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ സ്വാദിഷ്ടമായ പ്രാതലും പായസവും വിതരണം ചെയ്തു.
അബ്ദുൽ റസാക്ക് കൊടുവള്ളി, അബ്ദു പരപ്പനങ്ങാടി ബഷീർ കട്ടുപ്പാറ, സഈദ് കല്ലായി, ഷറഫുദീൻ ,പി ടി എ ഖാദർ കൊടുവള്ളി, ഇസ്മായിൽ കണ്ണൂർ, വിനോദ് കൃഷ്ണ, അൻസാരി വാഴക്കാട് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.