ലോകാരോഗ്യ ദിനാ ചരണവും ബോധവൽക്കരണവും സംഘടിപ്പിച്ച് മെക് സെവൻ കൂട്ടായ്മ

author-image
റാഫി പാങ്ങോട്
Updated On
New Update
m,nklj


റിയാദ് : മെക് സെവൻ  ക്യാമ്പിൽ   ലോക ആരോഗ്യ ദിനാചാരണത്തിന്റെ ഭാഗമായി ബോധവത് ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.മെക് സെവൻ സ്ഥാപകൻ ക്യാപ്റ്റൻ സലാഹുദ്ദീൻ,  അംബാസ്സഡർ അറക്കൽ ബാവ എ എന്നിവരുടെ നിർദേശ പ്രകാരം റിയാദിൽ നടന്ന പരിപാടിയുടെ ഉത്ഘാടനം അൽ റയാൻ ഹോസ്പിറ്റലിലെ
ഡോ. സന്തോഷ്‌ പ്രേം വിൻഫ്രഡ്‌ നിർവഹിച്ചു.  

Advertisment

അമ്മമാരുടെയും, കുട്ടികളുടെയും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾക്ക് ഊന്നൽ  കൊടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പ്രവർത്തകർക്ക്  സ്റ്റാൻലി ജോസ് ഹെൽത്ത് ഡേ പ്രതിജ്ഞ ചൊല്ലി കൊടുത്തു.  ശിഹാബ് കൊട്ടുകാട് ഹെൽത്ത്‌ ഡേ സന്ദേശം നൽകി.ജീവിതശൈലി രോഗങ്ങളെ ചെറുത്തു തോല്പിക്കുന്ന മെക്ക്സെവന്റെ ചിട്ടയായ ആരോഗ്യസംസ്ക്കാരത്തെ അഭിനന്ദിച്ചു. 

ഇസ്മായിൽ കണ്ണൂർ, അബ്ദുൾ ജബ്ബാർ,പി ടി എ ഖാദർ, നൂറുദ്ദീൻ പൊന്നാനി ആശംസകൾ അർപ്പിച്ചു.ചടങ്ങിന് റിയാദ് ചീഫ് കോർഡിനേറ്റർ സ്റ്റാൻലി ജോസ് സ്വാഗതമാശംസിച്ചു. മലാസ് കോഡിനേറ്റർ അഖിനാസ് കരുനാഗപ്പള്ളി നന്ദി പറഞ്ഞു. പരിപാടികൾക്ക് അഫ്സൽ അലി, മെഷ്ഫർ ടാംട്ടൻ, ഹംസ, അസീസ്, റസാക്ക്, അലി സിദ്ദിഖ്, ഹമീദ്, ആഷിക് എന്നിവർ നേതൃത്വം നൽകി.

Advertisment