/sathyam/media/media_files/2024/12/23/FYsxa0ivEOfQBQqGTwQn.jpg)
അന്താരാഷ്‌ട്ര കോളാ ഭീമൻമാർക്കുള്ള വെല്ലുവിളി ആയാണ് സൗദി അറേബ്യാ തങ്ങളുടെ സ്വന്തം പ്രോഡക്ട് ആയ ' മിലാഫ് കോള' പുറത്തിറക്കിയിട്ടുള്ളത് . രാജ്യത്തിന്റെ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് (പിഐഎഫ്) ഉപയോഗിച്ച് തുടങ്ങിയ കർബണേറ്റഡ് പാനീയമായ മിലാഫ് കോളയുടെ ലോഞ്ച് നടന്നത്. റിയാദ് ഡേറ്റ് ഫെസ്റ്റിവലിൽ വച്ചായിരുന്നു .
ഈ ചടങ്ങിൽ അതിൻ്റെ രുചിക്കും ആരോഗ്യഗുണങ്ങൾക്കും ഉപഭോക്താക്കളിൽ നിന്നും നല്ല പ്രതികരണം ലഭിച്ചു. 240 മില്ലി മിലാഫ് കോളയുടെ വില 2.59 സൗദി അറേബ്യൻ റിയാലാണ് (ഏകദേശം ഇന്ത്യൻ രൂപ. 66.60)
എന്താണ് മിലാഫ് കോള?
സൗദിയിൽ വളരെ സുലഭമായതും ഈന്തപ്പഴത്തിൽ നിന്ന് നിർമ്മിക്കുന്നതുമായ ലോകത്തിലെ ആദ്യത്തെ കോളയാണ് മിലാഫ് കോള, അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഒരു ബദൽ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഉൽപാദർ അവകാശപ്പെടുന്നത് .
കോൺ സിറപ്പ് അഥവാ കരിമ്പ് പഞ്ചസാര ഉപയോഗിക്കുന്ന നിലവിലുള്ള കോളകളിൽ നിന്ന് വ്യത്യസ്തമായി, മിലാഫ് കോള ഈത്തപഴത്തിൻ്റെ സ്വാഭാവിക മധുരം ഉപയോഗിക്കുന്നു.അതിനാൽ പോഷക സമ്പുഷ്ടമായ ഒരു ഉപഭോക്തൃ സംതൃപ്തി ഇത് വാഗ്ദാനം ചെയ്യുന്നു.
ഈന്തപ്പഴത്തിൽ നാരുകൾ, ആൻറി ഓക്സിഡൻറുകൾ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്...ഇത് മിലാഫ് കോളയെ പോഷകസമൃദ്ധമാക്കുന്നു...!!
പഞ്ചസാര ചേരുന്നില്ല എന്ന് മാത്രമല്ല, ഈ പാനീയത്തിൽ കൃത്രിമ മധുരങ്ങളും ഇല്ല , ആരോഗ്യമുള്ളവർക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യവുമായി പൊരുത്തപ്പെടുന്ന ഒന്നായിരിക്കും ഇത്. സൗദി അറേബ്യയുടെ
വിഷൻ 2030 സംരംഭത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് മിലാഫ് കൊളയുടെ ഉല്പാദനം. ഈന്തപ്പഴങ്ങൾ പ്രാദേശികമായി ധാരാളമായി ലഭിക്കുന്നതിനാൽ ഇത് സൗദിയുടെ കാർഷിക മേഖലയെ പിന്തുണയ്ക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്..!!
ലോകത്തിലെ ആദ്യത്തെ കോള അല്ല.. വിലയും അൽപ്പം കൂടുതലാണ് എന്ന അഭിപ്രായം എനിക്കുണ്ട്..എങ്കിലും ആരോഗ്യ പരമായി മറ്റുള്ളതിനേക്കാൾ നല്ലതായിരിക്കും എന്ന് തോന്നുന്നു.