മക്കയിലും മദീനയിലും നോമ്പ്തുറയ്ക്ക് ലക്ഷക്കണക്കിന് വിശ്വാസികൾ

New Update
makka madeena

 മക്ക: റമളാൻ മാസം ആദ്യ ദിവസം തന്നെ മക്കയിലും മദീനയിലുമായി രണ്ട് ഹറമിലും ലക്ഷക്കണക്കിന് വിശ്വാസികൾ നോമ്പ് മുറിക്കുന്നതിന്  ഒത്തുകൂടി. 
 റമളാൻ മാസം തുടങ്ങിയതോടെ വിവിധ രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് വിശ്വാസികൾ മക്കയിലേക്ക് ഉംറ നിർവഹിക്കുന്നതിന് വേണ്ടിയും എത്തുന്നു.


Advertisment

അസർ നമസ്കാരം കഴിഞ്ഞ് ഉടൻ തന്നെ നോമ്പ് മുറിക്കുന്നതിനു വേണ്ടിയുള്ളവർക്കുള്ള  സീറ്റുകൾ മക്ക ഹറമിന്റെ നാല് സൈഡും വിരിച്ചു തുടങ്ങും. ആദ്യദിനത്തിൽ  തന്നെ ലക്ഷക്കണക്കിന് പേർ നോമ്പ് മുറിക്കുന്നതിനു വേണ്ടി ഹറമിൽ ഒത്തുകൂടി.


കാരക്കയും ഗാവയും സമ്പൂസയും ജ്യൂസും കബ്സയും പലതരം മധുര പാനീയങ്ങളും പലഹാരങ്ങളും  രണ്ട് ഹറമിലും വിതരണം ചെയ്തു . 


മദീനയുടെ വിവിധ ഏരിയകളിൽ നിന്നുള്ള വീടുകളിൽ പാചകം ചെയ്ത  ആഹാരങ്ങളും വിവിധ സ്ഥലങ്ങളിൽ നിന്നു വന്ന വിശ്വാസികൾവാങ്ങി നൽകിയ മറ്റു സാധനങ്ങളും വിവിധ കമ്പനികൾ നൽകുന്ന ജ്യൂസ്,കേക്ക് തുടങ്ങിയവ  സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിലാണ് റമദാൻ മാസത്തിന്റെ ഇഫ്താർ കിറ്റുകളായി വിതരണം ചെയ്തത്.


സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്നത് കാണാൻ കഴിയും. വരുംദിവസങ്ങളിൽ രണ്ട് ഹറമുകളിലും 25 ലക്ഷത്തിനു മുകളിൽ ആൾക്കാർ എത്തുമെന്നാണ് കണക്ക്. കഴിഞ്ഞ റമദാനിൽ നോമ്പ് 27 ന് 30 ലക്ഷത്തിന് മുകളിൽ വിശ്വാസികൾ എത്തിയിരുന്നു

Advertisment