ഗ്രന്ഥരചനാ രംഗത്ത് നൂറിന്റെ മികവില്‍; ഡോ. അമാനുല്ല വടക്കാങ്ങരക്ക് മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ് ആദരം

New Update
memento

ദോഹ: ഗ്രന്ഥ രചനാരംഗത്ത് നൂറിന്റെ നിറവിലെത്തുന്ന ആദ്യ പ്രവാസിയെന്ന അപൂര്‍വ ബഹുമതി സ്വന്തമാക്കിയ   ഡോ.  അമാനുല്ല വടക്കാങ്ങരയെ  മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്‌സ് ഖത്തര്‍ ചാപ്റ്റര്‍ ആദരിച്ചു.

ഡോ. അമാനുല്ല വടക്കാങ്ങര രചിച്ച, ഏറെ പ്രശസ്തമായ വിജയ മന്ത്രങ്ങള്‍ എന്ന സീരീസില്‍ ഒമ്പതാമത്തെ വാല്യത്തിന്റെ  പ്രകാശന ചടങ്ങില്‍ വെച്ച് മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്‌സ് ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട്  മുത്തലിബ് മട്ടന്നൂര്‍ മെമെന്റോ കൈമാറുകയും ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മഷ്ഹൂദ് തിരുത്തിയാട്, ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് എന്നിവര്‍ ചേര്‍ന്ന് ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു.  ശമീര്‍ തലയാട് ചടങ്ങിന് നേതൃത്വം നല്‍കി.

കെഎംസിസി ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് എസ് എ എം ബഷീര്‍, ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രസിഡണ്ട് ഡോക്ടര്‍ കെ.സി. സാബു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സത്യേന്ദ്ര പദക്, ഫൈസല്‍ റസാഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Advertisment


മലയാളം, ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ പ്രചോദനം, യാത്രാവിവരണം, സ്‌പോക്കണ്‍ അറബിക്,  തുടങ്ങി വിവിധ വിഷയങ്ങളിലായി നൂറ് പുസ്തകങ്ങള്‍ രചിക്കുകയെന്നത് വലിയ നേട്ടമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഡോ.അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.

Advertisment