സൗദി അറേബ്യ: അറബ് ലോകത്തെ ഏറ്റവും സ്വാധീനവും ജനപിന്തുണയുള്ള നേതാവായി നാലാം തവണയും സൗദി അറേബ്യയുടെ കിരീടവകാശിയായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ.
അറബ് രാജ്യങ്ങളിൽ ഇത്രയും സ്വാധീനമുള്ള വ്യക്തിയും സൗദി അറേബ്യ ഉൾപ്പെടെ രാജ്യങ്ങളിൽ ഏറെ വികസനം കൊണ്ടുവരികയും ചെയ്തു.
ലോകരാജ്യങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്ക് ശ്രദ്ധിക്കുവാനായി അവസരം ഒരുക്കുകയും ചെയ്ത ലോക നേതാക്കന്മാരിൽ വേറിട്ട വ്യക്തിത്വമാണ് സൗദി അറേബ്യയുടെ കിരീടവകാശി.
2021 മുതൽ ജനങ്ങളുടെ ഇടയിൽ നിന്ന് ഏറ്റവും സ്വാധീനമുള്ള നേതാക്കന്മാരെ തിരഞ്ഞെടുത്തതിൽ തുടർച്ചയായി നാലാം പ്രാവശ്യവും തെരഞ്ഞെടുത്തതാണ് സൗദി കിരീടവകാശിയെ.
റഷ്യ ടുഡേ അറബ് രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള നേതാവിനെ ജനങ്ങൾക്കിടയിൽ സർവ്വേ നടത്തി കണ്ടെത്തുകയായിരുന്നു.
ഒന്നാം സ്ഥാനം മുഹമ്മദ് സൽമാൻ രാജകുമാരൻ,രണ്ടാം സ്ഥാനം ഇസ്രായേൽ സൈന്യം വധിച്ച ഹമാസ് നേതാവ് യഹിയ സിംമ്പാർ എന്നിവരാണ്. മൂന്നാം സ്ഥാനം നേടിയത് അൾജീരിയൻ നേതാവ് അബ്ദുൽ മജീദ്.
അറബ് രാജ്യത്തിലെ ഏറ്റവും സ്വാധീനമുള്ള ഒരു നേതാവിനെ നാലു പ്രാവശ്യം തെരഞ്ഞെടുക്കുന്നത് ആദ്യമായിട്ടാണ്.