റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

New Update
riyad kalima

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഭാരവാഹികള്‍ അഷറഫ് വേങ്ങാട്ട് (പ്രസി:), ജയന്‍ കൊടുങ്ങല്ലൂര്‍ (ജന: സെക്രട്ടറി), മുജീബ് ചങ്ങരംകുളം (ട്രഷറര്‍), ഷിബു ഉസ്മാന്‍ ( ചീഫ് കോഓഡിനേറ്റര്‍)

റിയാദ് : മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം 2025-2026 വര്‍ഷത്തെ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷറഫ് വേങ്ങാട്ട് (പ്രസിഡണ്ട്‌), ജയന്‍ കൊടുങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി), മുജീബ് ചങ്ങരംകുളം (ട്രഷറര്‍), ഷിബു ഉസ്മാന്‍ (ചീഫ് കോഓഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.

Advertisment

വി ജെ നസ്രുദ്ധീന്‍ (മുഖ്യ രക്ഷാധികാരി), ജലീല്‍ ആലപ്പുഴ (വൈസ് പ്രസിഡണ്ട്‌), കെ എം കനകലാല്‍ (സെക്രട്ടറി), വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരായി സുലൈമാന്‍ ഊരകം (അക്കാദമിക്), നാദിര്‍ഷ റഹ്മാന്‍ (വെല്‍ഫെയര്‍), ഷംനാദ് കരുനാഗപ്പള്ളി  (സാംസ്കാരികം),  ഷമീര്‍ ബാബു (ഇവന്‍റ്), എന്നിവരെയും തെരഞ്ഞെടുത്തു. നജീം കൊച്ചുകലുങ്ക്, അഫ്താബ് റഹ്മാന്‍, നൗഫല്‍ പാലക്കാടന്‍, അക്ബര്‍ വേങ്ങാട്ട്, ഷഫീഖ് കിനാലൂര്‍, എന്നിവരെ പ്രവര്‍ത്തക സമിതിയിലേക്കും തെരഞ്ഞെടുത്തു.

നജിം കൊച്ചുകലുങ്ക് വാര്‍ഷികയോഗം ഉദ്ഘാടനം ചെയ്തു. വി ജെ നസ്രുദ്ധീന്‍  അധ്യക്ഷത വഹിച്ചു. ഷംനാദ് കരുനാഗപ്പള്ളി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ എം കനകലാല്‍ വരവുചെലവ് കണക്കും ജയന്‍ കൊടുങ്ങല്ലൂര്‍ ക്ഷേമ പദ്ധതിയും വിശദീകരിച്ചു. ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും കെ.എം കനകലാല്‍ നന്ദിയും പറഞ്ഞു.

 

Advertisment