/sathyam/media/media_files/2025/09/10/icf-kuwait-2025-09-10-20-00-30.jpg)
മക്ക: ഐ സി എഫ് സൗദി വെസ്റ്റ് റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക കൗൺസിൽ 2025 - 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൗൺസിൽ നാഷണൽ ഫിനാൻസ് സെക്രട്ടറി ബഷീർ എറണാകുളം റിട്ടേണിങ് ഓഫീസർ ആയിരുന്നു. ഐ സി എഫ് സൗദി വെസ്റ്റ് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക കൗൺസിൽ നാഷണൽ മോറൽ എജ്യു. സെക്രട്ടറി ഉമർ പന്നിയൂർ ഉൽഘാടനം ചെയ്തു
പുതിയ ഭാരവാഹികൾ:
മൊയ്‌ദീൻ കുട്ടി സഖാഫി യൂണിവേഴ്സിറ്റി (പ്രസിഡന്റ് ) മുസ്തഫ സഅദി ക്ലാരി ( സെക്രട്ടറി ) MA റഷീദ് അസ്ഹരി ഇരിങ്ങല്ലൂർ ( ഫിനാൻസ് സെക്രട്ടറി ) ശംസുദ്ധീൻ ബുഖാരി, അബു മിസ്ബാഹ് (ഐ ടി & വെൽഫയർ) ഇബ്രാഹിം സഖാഫി, മുഹ്സിൻ സഖാഫി (എക്സാം) ഉസ്മാൻ സഖാഫി, അനീസ് സഖാഫി (ട്രെയിനിങ് ) ഹനീഫ് ലത്വീഫി, ഇർഷാദ് ലത്തീഫി ( മാഗസിൻ )
ധാർമ്മിക മൂല്യങ്ങളിലും സേവന മനസ്കതയിലും തല്പരരായ ഇളം തലമുറകളെ വർത്തെടുക്കുന്നതിൽ മദ്രസ്സകളും അധ്യാപകരും സമൂഹത്തിൽ വഹിക്കുന്ന പങ്ക് വലുതാണെന്നും പുതിയ കാലത്തെത്തെയും സാഹചര്യങ്ങളെയും ഉൾക്കൊണ്ട് മുഅല്ലിമുകൾ ന്യുതന അധ്യാപന രീതികൾ സ്വായത്തമാക്കി മദ്രസ്സകളെ ഉന്നത നിലവാരത്തിൽ എത്തിക്കാനും വിദ്യാർത്ഥികളെ സമൂഹത്തിനും സമുദായത്തിനും രാജ്യത്തിന് തന്നെയും ഗുണമുള്ളവരാക്കിയെടുക്കാനും കഠിന പരിശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ചാപ്റ്റർ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂർ ആശംസകൾ നേർന്നു. ഹസൻ സഖാഫി കണ്ണൂർ അധ്യക്ഷത വഹിച്ചു. ഓടക്കൽ ബാസ്വിത്ത് അഹ്സനി സ്വാഗതാവും MA റഷീദ് അസ്ഹരി നന്ദിയും പറഞ്ഞു.