സ്ത്രീശാക്തീകരണം ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തും; എൻ.കെ പ്രേമചന്ദ്രന്‍ എം.പി

New Update

റിയാദ്: സ്ത്രീശാക്തീകരണം ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് എൻ.കെ പ്രേമചന്ദ്രന്‍ എം.പി. വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ വനിതാ ഫോറം അഞ്ചാം വാർഷികാഘോഷവും കേരളപ്പിറവി ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എൻ.കെ. പ്രേമചന്ദ്രന്‍ എം.പി.

Advertisment

സ്ത്രീശാക്തീകരണം ശക്തമായി വന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകളുടെ പരിരക്ഷയും, സുരക്ഷയും ഉറപ്പ് വരുത്തി ഭരണ നിർവ്വഹണ പ്രക്രിയയിൽ പങ്കാളിത്തം ഉറപ്പ് വരുത്താനും അത് വഴി സ്ത്രീ സമൂഹത്തിന്റെ അധികാരവൽകരണവും അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ പൊതു വേദികളിലൂടെ പരിപോഷിപ്പിച്ച് മുൻനിരയിലെത്തിക്കാനും വേൾഡ് മലയാളി ഫെഡറേഷൻ വനിതാ ഫോറം പോലുള്ള കൂട്ടായ്മകൾ ക്കാവുന്നുണ്ടെന്നും എം.പി പറഞ്ഞു.

publive-image

ആഗോള മലയാളി സമൂഹത്തിന്റെ കഴിവും ശേഷിയും കേരളത്തിന്റെ വികസനത്തിനും വളർച്ചക്കും പ്രയോജനപ്പെടുത്തുക എന്ന പ്രധാന ദൗത്യം മുൻനിർത്തിയുള്ള പ്രവർത്തനമാണ് വേൾഡ് മലയാളി ഫെഡറേഷൻ നടത്തുന്നത്.

കഴിഞ്ഞ കാലങ്ങളില്‍ കേരളം നേരിട്ട ദുരന്തങ്ങളിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രവാസ ലോകത്ത് മലയാളിയുടെ സൗഹൃദവും സാഹോദര്യവും പരസ്പരം ഊട്ടിയുറപ്പിച്ച് സാംസ്കാരികമായ കേരളീയ തനത് സ്വത്ബോധത്തെ സംരക്ഷിച്ച് ജീവിതത്തെ സർഗ്ഗാത്മകമാക്കുന്നതിലും വേൾഡ് മലയാളി ഫെഡറേഷൻ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

publive-image

മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വുമൻസ് ഫോറം പ്രസിഡന്റ് സാബ്രിൻ ഷംനാസ് അദ്ധ്യക്ഷം വഹിച്ചു. 

കേരളത്തിലെ സാമൂഹിക പ്രവർത്തകനും ഗാന്ധിഭവൻ ഡയറക്ടറുമായ ഡോ. സോമരാജനെ ചടങ്ങിൽ ആദരിച്ചു. വിമൻസ് ഫോറം സെക്രട്ടറി അഞ്ചു അനിയൻ കേരളപിറവി സന്ദേശം നൽകി.

publive-image

ശിഹാബ് കൊട്ടുകാട്(ഗ്ലോബൽ അഡ്വൈസറി ബോർഡ് ), നൗഷാദ് ആലുവ(ഗ്ലോബൽ സെക്രട്ടറി), കബീർ പട്ടാമ്പി(കൗ.പ്രസിഡന്റ്), സലാം പെരുമ്പാവൂർ(കൗ.സെക്രട്ടറി ), ബിൽറു ബിൻയാമിൻ(കൗ.ട്രഷറർ), ഹെൻറി തോമസ്(നാഷണൽ കൗൺസിൽ സെക്രട്ടറി), 

ഷംനാസ് അയ്യൂബ്(മിഡിൽ ഈസ്റ്റ് വൈസ്പ്രിസിഡന്റ്), ഡൊമിനിക് സാവിയോ, വല്ലി ജോസ്, ജീവ, അൻസാർ വർക്കല, സ്കറിയ ബിജു, നിസാർ പള്ളികശേരി, സുബാഷ്, ശ്യാം(പാലക്കാട് അസോസിയേഷൻ), ജിബിൻ സമദ് (കൊച്ചിൻ കൂട്ടായ്മ), മൈമൂന ടീച്ചർ, ഫഹദ് (ഇസ്മ പോളിക്ലിനിക്),

മുഷ്താഖ് (അൽ റയാൻ), റഹ്മാൻ മുനമ്പം (എം.കെ ഫുഡ്സ്), ബാബു(സ്നേഹ തീരം), സാനു മാവേലിക്കര, സലീജ്, രാഹുൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സാനു മാവേലിക്കര, സിജു ബഷീർ,ബഷീർ കാരോളം , നാസർ ആലുവ, ഷഹനാസ്, കെ.ടി. കരീം, ബ്ലസൺ, ജോർജ്,റിസ്വാന ഫൈസൽ തുടങ്ങിയവർ ചടങ്ങിന്ന് നേതൃത്വം നൽകി.

publive-image

നാഷണൽ കൗൺസിലേക്ക് തെരഞ്ഞെടുത്ത അഞ്ചു സുനിലിന് എം.പിയുടെ പത്നി എസ്. ഗീത പൊന്നാട അണിയിച്ചു. റിയാദിലെ കലാകാരൻമാരുടെ കലാ പ്രകടനങ്ങളും ചടങ്ങിൽ അരങ്ങേറി.

വേൾഡ് മലയാളി ഫെഡറേഷൻ നാഷണൽ വിമൻസ് ഫോറം കോർഡിനേറ്റർ ഹമാനി റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മലയാളം മിഷൻ കോർഡിനേറ്റർ സെലീന ജെയിംസ് നന്ദി പറഞ്ഞു. 

Advertisment