ഇഫ്താർ വിരുന്നൊരുക്കി റിയാദ് സംഘടനകളുടെ പൊതുവേദിയായ എൻ ആർ കെ

New Update
nrk ifthar

 റിയാദ്:   സംഘടനകളുടെ പൊതുവേദിയായ എൻ ആർ കെ ഇഫ്താർ വിരുന്നൊരുക്കി.  ഇഫ്താർ സംഗമം  റിയാദിലെ സംഘടന  പ്രതിനിധികളുടെ ഒത്തുചേരൽ കൂടിയായി. റിയാദ് ഡി പാലസ് ഹോട്ടലിൽ നടന്ന ഇഫ്താർ വിരുന്നിന് ശേഷം ഇഫ്താർ മീറ്റിങ്ങും നടത്തി. 

Advertisment

nrk meeting

മീറ്റിംഗിൽ ഭാവി  പ്രവർത്തനങ്ങളെ കുറിച്ചും  ലക്ഷ്യങ്ങളെ കുറിച്ചും സംഘടനയുടെ ചെയർമാൻ മുസ്തഫ  വിവരിച്ചു.  സൗദിയുടെ വിവിധ ജയിലുകളിൽ ചെറിയ പിഴ അടക്കുവാൻ പോലും ബുദ്ധിമുട്ടുന്ന നൂറുകണക്കിന് ഇന്ത്യക്കാർ ഉണ്ട് എന്നും  പിഴകടക്കുവാൻ കഴിയാത്തവർക്ക് എൻ ആർ കെയുടെ നേതൃത്വത്തിൽ  ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെ പിഴ അടയ്ക്കുന്ന സംവിധാനം ഒരുക്കുമെന്നും ചെയർമാൻ മുസ്തഫ പറഞ്ഞു . 

ലഹരിക്കെതിരെ ശക്തമായി പോരാടേണ്ട സമയമാണ് എന്നും മീറ്റിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് സാമൂഹ്യപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പറഞ്ഞു.ഡോക്ടർ അബ്ദുൽ അസീസ്  ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലി . മറ്റു സംഘടനാ പ്രതിനിധികളും ഇഫ്താർ മീറ്റിൽ പങ്കെടുത്തു

Advertisment