/sathyam/media/media_files/pXT83FaX3stqZyMxVxXM.jpg)
ജിദ്ദ: പടിഞ്ഞാറൻ സൗദിയിലെ വ്യവസായ നഗരമായ യാംബുവിൽ ദീർഘകാലം പ്രവാസിയായിരുന്ന മലയാളി നാട്ടിൽ മരണപ്പെട്ടു. തിരുവനന്തപുരം, കവടിയാർ സ്വദേശിയും പരേതരായ സൈനുദ്ധീൻ ഹാജി - അസ്മാ ബീവി ദമ്പതികളുടെ മകനുമായ സൈനുദ്ദീൻ മുഹമ്മദ് ഫാസിൽ (68) ആണ് വിടചൊല്ലിയത്.
ഭാര്യ: മുംതാസ് ബീഗം. മക്കൾ: മുഹമ്മദ് ഫയാസ് (യു. കെ), ഫാദിയ (മസ്‌കത്ത്). മരുമക്കൾ: ജസീം, ആമിന. സഹോദരങ്ങൾ: ഷാജഹാൻ, സാദിഖ്, ഹബീബ്, ഹാഷിം, റാഫി, മുബാറഖ്, പരേതനായ അഷ്‌റഫ്, മുംതാസ് ഷാജഹാൻ.
ചികിത്സയിൽ കഴിയവേ വെള്ളിയാഴ്ച ആയിരുന്നു അന്ത്യം.
1984 മുതൽ 2005 വരെ യാംബു റോയൽ കമീഷനിലെ അമേരിക്കൻ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. ബ്രാഞ്ച് മാനേജർ ആയി വിരമിച്ചാണ് വർഷങ്ങൾക്കു മുമ്പ് നാട്ടിലേക്ക് മടങ്ങിയത്. ജിദ്ദയിലും കുറച്ച് കാലം ബാങ്കിൽ സേവനം ചെയ്തിരുന്നു. മലയാളി സമൂഹം അംഗബലത്തിൽ ശുഷ്കമായിരുന്ന കാലത്ത് പൊതുരംഗം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ച സൈനുദ്ധീൻ മുഹമ്മദ് ഫാസിൽ യാംബുവിൽ കലാ സാംസ്കാരിക പൊതു രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.