നജ്റാൻ: ചെറിയ പെരുന്നാൾ ദിവസമാണ് നജ്റാൻ ഓ ഐ സി സി നജ്റാനിലെ പ്രവാസികൾക്ക് വേണ്ടി ആദ്യമായി മെഗാ ഇവന്റെ സംഘടിപ്പിച്ചത്. ആയിരക്കണക്കിന് പ്രവാസികളെ സാക്ഷിനിർത്തി അതിമനോഹര ഗാനങ്ങളുമായി സോഷ്യൽ മീഡിയയിലെ വൈറൽ കുടുംബം നിഷാദ് സുൽത്താൻ ഫാമിലി പാട്ടുകുടുംബം പാടിമിർത്തു.
/sathyam/media/media_files/2025/04/07/M7duiHuYEAoJmWvIIBSe.jpg)
നജാനിലെ കലാകാരന്മാരും കലാകാരികളും കുട്ടികളും അവതരിപ്പിച്ച മനോഹര നൃത്തങ്ങളും ഒപ്പന നാടോടി നൃത്തം സിനിമാറ്റിക് ഡാൻസുകൾ പ്രോഗ്രാമിന് കൂടുതൽ മിഴിവേകി.യാസീൻ വാവ. ജിജോ ആൻഡ്രൂസ് എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു . നജ്റാനിലെ പ്രവാസി സമൂഹത്തിന് ഈദ് മെഗാ ഇവന്റെ ഒരു പുതിയ അനുഭവമാണ് സമ്മാനിച്ചത്.
/sathyam/media/media_files/2025/04/07/0zKgcL36XtrD9ZhsoIJJ.jpg)
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിന് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല മുഖ്യ അതിഥിയായിരുന്നു സാംസ്കാരിക സമ്മേളനം ഓ ഐ സി സി ദക്ഷിണ മേഖല കമ്മറ്റി പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചൽ ഉദ്ഘാടനം ചെയ്തു. എം കെ. ശാക്കർ കോടശ്ശേരി അധ്യക്ഷൻ വഹിച്ചു.
/sathyam/media/media_files/2025/04/07/aUBz6rvQOpLeDgKdl89C.jpg)
കൂടാതെ പ്രവാസി കലാകാരനായ നസീബ് കലാഭവൻ അവതരിപ്പിച്ച കോമഡി ഷോ പ്രേക്ഷക മനസ്സിനെ കീഴടക്കി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ പരിപാടിയിൽ പങ്കെടുത്തു.