/sathyam/media/media_files/2025/03/02/f0fs8ZoMTnFuQXTqRkyC.jpg)
റിയാദ് : റിയാദിലെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിവാസികളുടെ കൂട്ടായ്മയായ കൊയിലാണ്ടി ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു, മലസിലെ അല മാസ് ഓഡിറ്റോ റിയത്തില്‍ നടന്ന ഇഫ്താര്‍ വിരുന്ന് സംഘടനയുടെ ചെയര്‍മാന്‍ റാഫി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് റാഷിദ് ദയ അധ്യക്ഷത വഹിച്ചു.
എംബസി ഉധ്യോഗസ്ഥന്‍ പുഷ്പരാജ് പയ്യോളി, മുഖ്യ രക്ഷാധികാരി നൗഫല്‍ സിറ്റി ഫ്ലവര്‍, ചെയര്‍മാന്‍ പ്രഷീദ് തൈക്കൂട്ടത്തില്‍, പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് സിറ്റിഫ്ലവര്‍, ചാരിറ്റി കണ്‍വീനര്‍ ഷാഹിന്‍ കണ്ണങ്കടവ്,എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ സാംസ്ക്കാരിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ ബിസിനസ് പ്രമുഖര്‍, വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു ചടങ്ങിന് ജനറല്‍സെക്രട്ടറി നിബിന്‍ ഇന്ദ്രനീലം സ്വാഗതവും ട്രഷറര്‍ മൂബാറക് അലി നന്ദിയും പറഞ്ഞു.
ചടങ്ങില്‍ ഷാഫി പറമ്പില്‍ എം പി പങ്കെടുത്ത ഗാല നൈറ്റ് പ്രോഗ്രാമിലെ സ്പോണ്സര്‍ മാര്‍ക്കുള്ള ഓര്‍മഫലകവും, സമ്മാന കൂപ്പണ്‍ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളായ ഗോള്‍ഡ് കോയിന്‍ , വാഷിംഗ് മെഷിന്‍, മൈക്രോ വേവ് ഓവന്‍ എന്നീ സമ്മാനങ്ങള്‍ എക്സ്പര്‍ട്ട് യിസ് പി ആര്‍ ഒ അബ്ബാസ് സമ്മാനിച്ചു.
നിര്‍വാഹക സമിതി അംഗങ്ങളായ ആഷിഫ് കൊയിലാണ്ടി, അസീം സഫറുള്ള ,മുഹമ്മദ് അരികുളം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി