സൗദിയിൽ ഓൺലൈൻ ഡെലിവറി ജോലി ഇനി സ്വദേശികൾക്ക് മാത്രം; മാർഗ നിർദേശം പുറപ്പെടുവിച്ച് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി

author-image
സൌദി ഡെസ്ക്
New Update
saudi online delivery.jpg

സൗദി: ഓൺലൈൻ ഡെലിവറി ജോലി സ്വദേശികൾക്ക് മാത്രമായി ചുരുക്കാനൊരുങ്ങി സൗദി. നിയമം പ്രാബല്യത്തിൽവരിക  ഓരോ ഘട്ടമായിട്ടാവും. വിദേശികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നത് ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികൾ വഴിയാക്കുക, ഈ നിയമം 14 മാസത്തിനുള്ളിൽ പ്രാബല്യത്തിൽ കൊണ്ടുവരിക. ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ പരസ്യങ്ങൾ അനുവദിക്കുക, ഡെലിവറിക്കു ഇരു ചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ നിയന്ത്രണം കൊണ്ടുവരിക എന്നിവയാണ് പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നത്. സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് ഈ  പുതിയ മാർഗ നിർദേശങ്ങൾ  പുറപ്പെടുവിച്ചത്. 

Advertisment

ഓൺലൈൻ ഡെലിവറി മേഖലയുടെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി പുതിയ മാറ്റം കൊണ്ട് വരുന്നത്. ഇതിന്റെ ഭാഗമായി വിദേശികൾക്ക് യൂണിഫോം നിർബന്ധമാക്കുകയും സ്വന്തം നിലയിൽ ജോലി ചെയ്യുന്നത് തടയുകയും ചെയ്യും. ഇതിലൂടെ സൗദി പൗരൻമാർക്ക് ഓൺലൈൻ ഡെലിവറി മേഖലയിൽ ജോലി സാധ്യത വർധിക്കും. 

Advertisment