സൗദി അറേബ്യ: റമളാനിലെ ഇഫ്താർ സംഗമങ്ങൾ ഒരുക്കി വിവിധ പ്രവാസി സംഘടനകൾ. കെഎംസിസി. ഓ ഐ സി സി, ഗൾഫ് മലയാളി ഫെഡറേഷൻ, കേളി സാംസ്കാരിക വേദി, നവോദയ,വേൾഡ് മലയാളി കൗൺസിൽ, റിയാദ് ടാക്കീസ്, കൊയിലാണ്ടി കൂട്ടായ്മ, പൊന്നാനി കൂട്ടായ്മ, ഇങ്ങനെ ഒട്ടനവധി പ്രാദേശിക സംഘടനകളും ജില്ലാ കൂട്ടായ്മകളും സാംസ്കാരിക കൂട്ടായ്മകളും. ഗ്ലോബൽ സംഘടനകളും രാഷ്ട്രീയ സംഘടനകളും പ്രമുഖ ബിസിനസ് സ്ഥാപനങ്ങളും ഇഫ്താർ സംഗമങ്ങൾ ഒരുക്കുന്നുണ്ട്
/sathyam/media/media_files/2025/03/08/6VruoCqu8WyCeC023Sad.jpg)
മലയാളികളുടെ നേതൃത്വത്തിലാണ് ഒട്ടുമിക്ക ഇഫ്താറുകളും നടക്കുന്നത്. മത രാഷ്ട്രീയ ചിന്തകളില്ലാതെ എല്ലാ മനുഷ്യരെയും റമളാനിലെ സൗഹൃദം ഒത്തുചേരുന്ന ദിനം ആക്കി മാറ്റി.
ഗൾഫ് മലയാളി ഫെഡറേഷൻ തുച്ഛ വരുമാനക്കാരായ ക്ലീനിങ് തൊഴിലാളികളായ വനിതകൾക്ക് റമളാൻ ഇഫ്താർ കിറ്റുകൾ നൽകി മാതൃകയായി. മരുഭൂമിയിലെ ആട്ടിടയന്മാർക്കും തോട്ടങ്ങളിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്കും തുച്ഛ വരുമാനക്കാരായ വനിതാ തൊഴിലാളികൾക്കും റമളാൻ കിറ്റ് ഒരുക്കി.
/sathyam/media/media_files/2025/03/08/949VN7ZKyDrNXwbw5pWY.jpg)
നേരിട്ട് അർഹതപ്പെട്ടവരുടെ കൈകളിൽ കിറ്റുകൾ എത്തിക്കുക എന്ന ദൗത്യവുമായി സൗദിയുടെ വിവിധഭാഗങ്ങളിൽ റമളാൻ കിറ്റുകൾ വിതരണവുമായി റമദാന്റെ തുടക്കം മുതലേ ഗൾഫ് മലയാളി ഫെഡറേഷൻ പ്രവർത്തകർ രംഗത്തുണ്ട്.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ റമളാൻ കൂടാരങ്ങളും കാണാം, വിവിധ കമ്പനികളുടെ വകയായി വിവിധ ഭാഗങ്ങളിൽ ഫുഡ് വിതരണവുമുണ്ട്.