യാമ്പുവിലേയ്ക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു

New Update
yabu yathra.jpg

ഖുലൈസ് (സൗദി അറേബ്യ):   ഖുലൈസ് കെ എം സി സി യാമ്പു നഗരത്തിലേക്ക്  ഏകദിന പഠന - വിനോദയാത്ര സംഘടിപ്പിച്ചു.  യാത്രയിൽ  സ്ത്രീകളും കുട്ടികളുമടക്കം അറുപതോളം പേര്‍ പങ്കെടുത്തു.  പശ്ചിമ സൗദിയിലെ വ്യവസായ നഗരമായ യാമ്പുവിൽ അരങ്ങേറിയ പത്താമത് പുഷ്പമേളയുടെ പശ്ചാത്തലത്തിലായിരുന്നു യാത്ര സംഘടിപ്പിച്ചത്.   പുഷ്പമേളയ്ക്ക് പുറമേ, ബോട്ടിംഗ്,  സ്വിമ്മിംഗ്,  വിവിധ പരിപാടികൾ എന്നിവ കൊണ്ടും ആദ്യാവസാനം സജീവമായിരുന്നു.

Advertisment

പഠന വിനോദ യാത്ര അംഗങ്ങളുടെ സജീവ പങ്കാളിത്തവും സംഘാടക മികവും കൊണ്ട് ഹൃദ്യവും ആകര്‍ഷകവുമായെന്ന്  യാത്രാഅംഗങ്ങൾ  വിവരിച്ചു.

Advertisment