/sathyam/media/media_files/2025/02/08/RiYTKbS6EeYQ4VihTYNE.jpg)
റിയാദ്: മലബാർ ഡെവലൊപ്മെൻറ് ഫോറം റിയാദ് ചാപ്റ്റർ നാട്ടിൽ നിന്നും ഓ ഐ സിസി യുടെ പതിനാലാം വാർഷിക പരിപാടിക്ക് എത്തിച്ചേർന്ന വയനാട് എം എൽ എ ടി സിദ്ധീകിന് കോഴിക്കോട് ഏർപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രവാസികളായ യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ ചൂണ്ടികാണിച്ച് തെയ്യാറാക്കിയ നിവേദനം നൽകി.
പുതുതായി ഓ ഐ സിസി യുടെ സെൻട്രൽ കമ്മറ്റി പ്രസിഡണ്ടായി നിയമിതനായ ബഹു. സലിം കളക്കരയുടെ സാന്നിധ്യത്തിൽ മലബാർ ഡെവലൊപ്മെൻറ് ഫോറം റിയാദ് ചാപ്റ്റർ പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടി ജനറൽ സെക്രട്ടറി ഒമർഷെറീഫ് രക്ഷാധികാരി അസ്ലം പാലത്ത് മെംമ്പർമ്മാരായ അൽതാഫ്,നവാസ്,സിദ്ധീക്ക്,അഷറഫ് എന്നിവർച്ചേർന്നാണ് എം എൽ എ യ്ക്ക് നിവേദനം കൈമാറിയത്.
നിവേദനത്തിൽ ബോധിപ്പിച്ച കാര്യങ്ങൾ കേന്ദ്ര സംസ്ഥാന ഗവൺമെന്റെകളുടെ ഉത്തരവാദപ്പെട്ടവരോട് വേണ്ട രീതിയിലുള്ള നടപടികൾ ഉണ്ടാവാൻ ശ്രദ്ധയിൽപ്പെടുത്ത്മെന്ന് എം എൽ എ ഉറപ്പ്നൽകി.