/sathyam/media/media_files/2025/06/18/new-office-bearers-take-charge-2025-06-18-20-55-23.jpg)
ജിദ്ദ: പത്തനംതിട്ട ജില്ലാ നിവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്) സംഘടിപ്പിക്കുന്ന വനിതാ സംഗമം ജൂൺ 20 വെള്ളിയാഴ്ച അരങ്ങേറും. സുലൈമാനിയ ഏരിയയിലെ റിസോർട്ടിൽ വെച്ച് വൈകിട്ട് അഞ്ച് മണിയ്ക്ക് പരിപാടി ആരംഭിക്കും. ആകർഷകമായ വിവിധ പരിപാടികളോടെയാണ് വനിതാ സംഗമം.
പുതുതായി ചുമതലയേറ്റ 2025-26 വർഷത്തേക്കുള്ള പി ജെ എസ് ഭാരവാഹികൾ അറിയിച്ചതാണ് ഇത്.
പി ജെ എസ് രക്ഷാധികാരി സന്തോഷ് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ വെച്ചാണ് പുതിയ വർഷത്തേക്കുള്ള സംഘടനയുടെ ഭാരവാഹികൾ ചുമതലയേറ്റത്.
പുതിയ ഭാരവാഹികൾ ഇവരാണ്:
അയൂബ് ഖാൻ പന്തളം (പ്രസിഡന്റ്), എൻ ഐ ജോസഫ് (ജനറൽ സെക്രട്ടറി), ജയൻ നായർ (ട്രെഷറർ), മാത്യു തോമസ് (വൈസ് പ്രസിഡന്റ്- അഡ്മിൻ), അനിൽ കുമാർ (വൈസ് പ്രസിഡന്റ്- ആക്ടിവിറ്റി).
നൗഷാദ് ഇസ്മായിൽ, ജോർജ് വർഗീസ് (അഡ്വൈസേഴ്സ്), എബി കെ. ചെറിയാൻ (ജോയിന്റ് സെക്രട്ടറി), മനോജ് മാത്യു (വെല്‍ഫെയെര്‍ കൺവീനർ), വിലാസ് കുറുപ്പ് (പി ആര്‍ ഓ), അലി റാവുത്തർ (ചീഫ് ഏരിയ കോർഡിനേറ്റർ), നവാസ് റാവുത്തർ (ലോജിസ്റ്റിക് കൺവീനർ), സജി ജോർജ് (മെഡിക്കൽ വിങ്ങ് കൺവീനർ), വർഗീസ് ഡാനിയൽ (കൾച്ചറൽ കൺവീനർ), ദിലീഫ് ഇസ്മായിൽ (സ്‌പോൺസർഷിപ് കൺവീനർ), മനു പ്രസാദ് (സ്പോർട്സ് കൺവീനർ), ജോസഫ് വർഗീസ് (പിജെബിഎസ് കൺവീനർ), ഷറഫുദ്ദിൻ വടക്കേവീട് (പിജെസ് ബീറ്റ്സ് കൺവീനർ) എന്നിവരാണ് ചുമതലയേറ്റ മറ്റുള്ളവർ.
അനിൽ ജോൺ, സിയാദ് അബ്ദുള്ള, രഞ്ജിത് മോഹൻ, അബ്ദുൽ മുനീർ, എന്നിവർ വിവിധ ഏരിയ കോർഡിനേറ്റർമാരുമായും ചുമതലയേറ്റു.
സംഘടനയുടെ പ്രവർത്തനം, വനിതാ സംഗമം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അയൂബ് ഖാൻ (0502329342), എൻ. ഐ. ജോസഫ് (0509063799), വിലാസ് കുറുപ്പ് (0551056087) എന്നിവരിൽ നിന്ന് ലഭിക്കും.