ജിദ്ദ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി ജിദ്ദ ഘടകം ഇഫ്താർ സംഗമം മാർച്ച് 14 ന് വുഡ്ലാൻ്റ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു. സംഗമം സൗദി നാഷ്ണൽ കമ്മിറ്റി രക്ഷാധികാരി മാമദ് കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സ്ത്രീധന രഹിത വിവാഹമടക്കം പി സി ഡബ്യു എഫ് ചെയ്തു വരുന്ന ഒട്ടനവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നും നാടിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ ഘടകം പ്രസിഡന്റ് ബഷീർ ഷാ അധ്യക്ഷത വഹിച്ചു.
ജോ: സെക്രട്ടറി രതീഷ് പൊന്നാനി ആമുഖവും, സെക്രട്ടറി സദക്കത്ത് സ്വാഗതവും പറഞ്ഞു. പൊന്നാനി താലൂക്കിലെ വിവിധയിടങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത ഇഫ്താർ സംഗമം വൈസ് പ്രസിഡൻ്റ് റഫീഖ് പുതിയിരുത്തിയുടെ നന്ദിയോടു കൂടെ സമാപിച്ചു.