/sathyam/media/media_files/2025/06/05/WJ31WR3qV5fS4QiaDBvK.jpg)
റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്റെ(മിഅ) ആഭിമുഖ്യത്തിൽ ബലി പെരുന്നാളിന്ന് മുന്നോടിയായി റിയാദിലെ വനിതകൾക്കായി നടത്തിയ 'പെരുന്നത്തലേന്ന് 2025' മൈലാഞ്ചി മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൽ കേരളത്തിൽ നിന്നും, പുറത്തു നിന്നുമായി അറുപതോളം വനിതകളാണ് പങ്കെടുത്തത്. ഷഹല ഉമ്മർകുട്ടി, സഫ്‌വാന നവാസ്, നാസിയ ഇബ്രാഹിം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ശബാന അൻഷാദ്, മിനുജ, കാർത്തിക എന്നിവർ മൈലാഞ്ചി മത്സരത്തിന്റെ വിധി കർത്താക്കളായിരുന്നു.
സമ്മാന ദാന ചടങ്ങിൽ പ്രയോചകരായ ശ്രീ. സലാം ടി വി എസ്, ആഷിഖ് കെൽക്കോ, ആഷിഖ് സോനാ ഗോൾഡ്, ഖാലിദ് അൽ മദീന ഹൈപ്പർ മാർക്കറ്റ് തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി. മിഅ പ്രസിഡന്റ് ഫൈസൽ തമ്പലക്കോടൻ, ജനറൽ സെക്രട്ടറി സഫീറലി തലാപ്പിൽ, രക്ഷാധികാരികളായ നാസർ വണ്ടൂർ, സിദ്ദിഖ് കല്ലുപറമ്പൻ, വർക്കിങ് പ്രസിഡന്റ് അസൈനാർ ഒബയാർ, വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജോയിന്റ് സെക്രട്ടറി ഷമീർ കല്ലിങ്ങൽ, അൻവർ സാദത്ത്, ജാനിസ് പാലേമാട്, വിനീഷ് ഒതായി, സുനിൽ ബാബു എടവണ്ണ, നാസർ, മുഹമ്മദ് നവാർ, മുഹമ്മദ് സാലിഹ്, വിനോദ് മഞ്ചേരി, ഉസ്മാൻ മഞ്ചേരി,മജീദ് കെ പി ന്യൂസ് 16, ജമീദ് വല്ലാഞ്ചിറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
2024-25 വർഷത്തെ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച 'മിഅ' അംഗങ്ങളുടെ കുട്ടികൾക്കായുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
റിയാദിലെ കലാകാരൻമാരുടെ വിവിധ പരിപാടികളും 'പെരുന്നാത്തലേന്ന് 2025' ന്റെ ഭാഗമായി അരങ്ങേറി. വനിതാ വിഭാഗം സെക്രട്ടറി ലീന ജാനിസ്, വൈസ് പ്രസിഡന്റ് സ്വപ്ന വിനോദ്, ട്രഷറർ ഷെബി മൻസൂർ, പ്രോഗ്രാം കൺവീനർ രഷ്മിത ഫൈസൽ, വൈസ് പ്രസിഡന്റ് സ്വപ്ന വിനോദ്, അസ്മ സഫീർ, ഡോ: മുഫീദ നിയാസ്, സലീന മുഹമ്മദ്, റഹ്മ സുബൈർ, ഹനാൻ അൻസാർ, ജിഷ മജീദ്, ഹസ്ന എടവണ്ണ, തൗഫീറ ജമീദ് തുടങ്ങിയവർ നേതൃത്വം നൽകി.