പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

author-image
റാഫി പാങ്ങോട്
Updated On
New Update
PCWF ifthar12

ദമ്മാം : പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമ്മാം ദല്ല അൽ ഫർസാൻ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ പൊന്നാനി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള അഞ്ഞൂറോളം ആളുകൾ പങ്കെടുത്തു.

Advertisment

PCWF

അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ സൗദി അറേബ്യ ജനറൽ മാനേജർ അസ്ഹറുദ്ദീൻ ഖുറേഷി, സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഡോ: ഷാജി എടശ്ശേരി എന്നിവർ മുഖ്യാതിഥികളായിരുന്നു. പി സി ഡബ്ല്യൂ എഫ് ഗ്ലോബൽ കമ്മിറ്റി,  നാഷണൽ കമ്മിറ്റി ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു.

PCWF12

പ്രസിഡന്റ് ഷമീർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് തൊയ്യിബ് റമദാൻ സന്ദേശം നൽകി. ഫഹദ് ബിൻ ഖാലിദ് അവതാരകനായിരിന്നു. കിഡ്സ് ക്ലബ് കൺവീനർമാരായ മുഹ്സിന നഹാസ്, ഫസ്ന ആസിഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓൺലൈനിൽ നടത്തിയ ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഖുർആൻ പാരായണ മത്സര ചീഫ് ജഡ്ജ് നൂറുദ്ധീൻ സഖാഫി സമ്മാനങ്ങൾ വിതരണം ചെയ്തു.

ദമ്മാം കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഖ്ബാൽ വെളിയംകോടിന്റെ നേതൃതത്തിൽ ക്വിസ് മത്സരവും, അതിഥികൾക്കായി സ്കാൻ & വിൻ മത്സരവും സംഘടിപ്പിച്ചു. ഇരു മത്സരങ്ങളിലുമുള്ള വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. 

PCWF ifthar

ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് നൈതല്ലൂർ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി, ജനറൽ സെക്രട്ടറി അൻവർ സാദിഖ്, മെർമേഡ് കോൺട്രാക്റ്റിംഗ് കമ്പനി എം.ഡി ദിനകരൻ തുടങ്ങിയവർ ആശംസകൾ നേർന്നു.  വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്  ഇഫ്താറിനുള്ള പലഹാരങ്ങളും മറ്റും തയ്യാറാക്കിയത് .

PCWF ifthar12

ദീപക് ചങ്ങരംകുളം, സാലിഹ് ഉസ്മാൻ, ഫൈസൽ ആർ വി, ഫാസിൽ.യു, ഹാരിസ് കെ വി, ആബിദ്, അർഷാദ് ഹമീദലി, അമീർ, സിറാജ് കെ വി, ആസിഫ് കെ, ആസിഫ് പി ടി, ബിലാൽ പെരുമ്പടപ്പ്, ബഷീർ, നൗഫൽ മാറഞ്ചേരി, സൈഫർ നൈതല്ലൂർ, ഷാജഹാൻ, അബു നൈതല്ലൂർ, ഉമ്മർ കൊളക്കാട്ട്, ഉമ്മർ ഖോബാർ, 

സാജിത ഫഹദ്, ആഷിന അമീർ, അർഷിന ഖലീൽ, ജസീന റിയാസ്, സാദിയ ഫാസിൽ, നഫീസ ഉമ്മർ, ജസീന ഷാജഹാൻ, അമീന വസീം, രമീന ആസിഫ്, റകീബ നൗഫൽ, മേഘ ദീപക് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.  പ്രോഗ്രാം കൺവീനർ നഹാസ് ഇ.പി സ്വാഗതവും, വൈസ് ചെയർമാൻ ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.

Advertisment