ജിദ്ദ: പ്രവാസി വെൽഫയർ പത്താം വാർഷികത്തോടനുബന്ധിച്ച് " ഞങ്ങൾക്കുമുണ്ട് പങ്കുവെക്കാൻ" എന്ന തലക്കെട്ടിൽ ആരോഗ്യ രംഗത്തെ കാവൽ മാലാഖമാരായ നഴ്സുമാർക്ക് വേണ്ടി സ്വീകരണം സംഘടിപ്പിച്ചു.
അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ചു ജിദ്ദയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർ പരിപാടിയിൽ പങ്കെടുത്തു.
മീഡിയവൺ ബ്രെയ് വ് ഹാർട്ട് വിന്നർ സിസ്റ്റർ സലീഖത്ത് ഷിജു, ബ്ലെൻസി കുര്യൻ, ജ്യോതി ബാബു കുമാർ, സബീന, ജിയ, ലീന എന്നിവർ അവരുടെ നഴ്സിംഗ് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ സദസ്യരുമായി പങ്കുവെച്ചു. ജീവകാരുണ്യത്തോടൊപ്പം സഹനവും ആവശ്യമായ ഈ തൊഴിൽ ഏറെ ആനന്ദം നല്കുന്നതാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു . ആരോഗ്യ സേവന രംഗത്ത് മുഴുസമയവും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നഴ്സുമാർക്ക് ഈ സ്വീകരണം നവ്യാനുഭവം ആയിരുന്നുവെന്ന് അവർ പറഞ്ഞു.
പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസി. സുഹറാ ബഷീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ നിഹാലനാസർ സ്വാഗതം പറഞ്ഞു. ഷാഹിദഅബ്ദുറഹ്മാൻ നന്ദി പറഞ്ഞു.
ജസീന ബഷീർ എഴുതിയ ഗാനം ജലീല, ജസീന , ഷക്കീല, ഷഹർ ബാനു എന്നിവർ ആലപിച്ചു. സലീന മുസാഫിർ, നസ്ലി ഫാത്തിമ,തസ്നി നിസാർ, മുഹ്സിന നെജുമുദ്ധീൻ, ലൈല ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു . പരിപാടി സുഹറ ബഷീർ ,സലീഖത്ത്,ജസീന ബഷീർ,നിഹാല നാസർ, എന്നിവർ നിയന്ത്രിച്ചു.