കാത്തിരിപ്പിന് വിരാമം, ഒടുവില്‍ റഹീമിനെ കണ്ട് മാതാവ്, സൗദി ജയിലിൽ വികാര നിർഭരമായ കൂടിക്കാഴ്ച

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് അബ്ദുൽ റഹീമിനെ മാതാവും ബന്ധുക്കളും സന്ദര്‍ശിച്ചു

New Update
raheem sdi

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് അബ്ദുൽ റഹീമിനെ മാതാവും ബന്ധുക്കളും സന്ദര്‍ശിച്ചു. 18 വർഷത്തിന് ശേഷമാണ് റഹീം മാതാവിനെ നേരിട്ട് കാണുന്നത്. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു.

Advertisment

മക്കയിൽനിന്ന് ഉംറ നിർവഹിച്ച ശേഷം റിയാദിൽ എത്തിയ റഹീമിന്റെ മാതാവ്‌ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് മകനെ കണ്ടത്.

raheem saudi

റഹീമിന്റെ മാതാവിനൊപ്പം, സഹോദരന്‍ നസീര്‍, സാമൂഹ്യപ്രവര്‍ത്തകനും, അബഹ ഒഐസിസി പ്രവര്‍ത്തകനുമായ അഷ്‌റഫ് കുറ്റിച്ചല്‍, , കുടുംബാംഗങ്ങള്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

raheem saudi 1

വധശിക്ഷ റദ്ദാക്കിയെങ്കിലും മോചന ഉത്തരവ് ലഭിക്കാത്തതിനാല്‍ ജയിലില്‍ തുടരുകയാണ് റഹീം. ഈ മാസം പതിനേഴിനാണ് റഹീമിന്റെ കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്. 

Advertisment