/sathyam/media/media_files/2025/03/29/HMejucLy8IXgRuJOMUkx.jpg)
സൗദി: ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളെ ഒരുമിപ്പിച്ച് അസീർ മേഖലയിൽ റമദാൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സഹവർത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും നേർകാഴ്ചയായിരുന്നു ഇഫ്താർ വിരുന്ന്.
സൗദി ദക്ഷിണ മേഖലയുടെ ഗവർണറുടെ അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ജരിസും ഖാമീസ് മുഷൈത്ത് ഗവർണർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഷൈത്തും പരിപാടിയിൽ പങ്കെടുത്തു.
ദാനധർമ്മത്തിന്റെയും സാഹോദര്യത്തിന്റെയും അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന ഈ പുണ്യമാസത്തിൽ, വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിൽ ഐക്യദാർഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ആത്മാവിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വിരുന്നിന്റെ ലക്ഷ്യം.
അസീർ ഗവർണറേറ്റിന് കീഴിൽ അജവേദ്-3 സംരംഭങ്ങളിൽ രജിസ്റ്റർ ചെയ്തുകിണ്ടാണ് ഓ ഐ സി സി ഇഫ്താർ വിരുന്ന് ഒരുക്കിയത്.
ഇഫ്താറിൽ പരമ്പരാഗത ഇന്ത്യൻ, അറബിക് വിഭവങ്ങളോടൊപ്പം ജനപ്രിയ റമദാൻ പാനീയങ്ങളും ഉൾപ്പെടുത്തിയിരുന്നു. സംസ്കാരങ്ങളെ സമന്വയിപ്പിക്കാനും സമൂഹത്തിലെ അംഗങ്ങൾക്കിടയിലുള്ള ബന്ധം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് അസീർ മേഖലയിലെ ഇന്ത്യൻ സമൂഹം വർഷം തോറും റമദാൻ മാസത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഇഫ്താർ വിരുന്നിൽ ഓ ഐ സി സി സൗദി ദക്ഷിണ മേഖല കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചൽ, ജന. സെക്രട്ടറി മനാഫ് പറപ്പിൽ, സൗദി ദേശീയ വൈസ് പ്രസിഡന്റ് പ്രകാശൻ നാദാപുരം, അൻസാരി റഫീക്, മുനീർ കൊടുവള്ളി, പ്രസാദ് നവായിക്കുളം, സിജു ഭാസ്കർ തുടങ്ങിയവർ നേതൃത്വം നൽകി.
റോയ്മൂത്തേടം, രാധാകൃഷ്ണൻ കോഴിക്കോട്, സുലൈമാൻ, മിഷാൽ ഹാജിയാരകം, റാഷിദ് മഞ്ചേരി, നസീം ബീമാപ്പള്ളി, ബാദുഷ വള്ളക്കടവ്,ഫാരിസ് കോട്ടക്കൽ, സനൽ, ജലീസ്, വിലാസ്, എൽദോ തുടങ്ങിയവർ നേതൃത്വം നൽകി. സ്പോൺസർമാർക്കുള്ള പ്രശംസ ഫലകങ്ങൾ അസീർ ഗവർണറേറ്റ് അണ്ടർ സെക്രട്ടറിയും ഖാമിസ് ഗവർണറും ചേർന്ന് സമ്മാനിച്ചു.
മുജാൻ പാർക്ക് ഉടമ സാദ് ഹുവൈസി, മാനേജർ മുഹമ്മദ് ഹബ്താർ, അജവേദ് 3 ഡയറക്ടർ ഹുസൈൻ ഹസാനിയ തുടങ്ങിയവരും പൗര പ്രമുഖരും, വിവിധ സർക്കാർ വകുപ്പ് മേധാവികളും മുഖ്യ അതിഥികളായിരുന്നു.